വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

Trulli

കല്‍പ്പറ്റ: നവമ്പര്‍ 11 മുതല്‍15 വരെ പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇബ്രാഹിം തോണിക്കരക്ക് നല്‍കി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ എന്‍ ടി രാജീവാണ് ലോഗോ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ ദേവകി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനില തോമസ്, പി ഇസ്മയില്‍, വി പി അശോകന്‍, ടി ജെ പുഷ്പ്പവല്ലി, സി പി ആലീസ്, ഷമീം പാറക്കണ്ടി, വിനോദ്കുമാര്‍ പുഷ്പത്തൂര്‍, എ പി ഇബ്രാഹിം, വി അബു, നാസര്‍ തോടന്‍, പി സുധീര്‍, കെ അബ്ദുള്‍കരീം, പി ബിജുകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. നജീബ് മണ്ണാര്‍ സ്വാഗതവും പി വി സുമേഷ് നന്ദിയും പറഞ്ഞു.

പ്രചരണത്തിന്‍റെ ഭാഗമായി ലോഗോ തയ്യാറാക്കല്‍ മത്സരത്തില്‍ നിന്നും ലഭിച്ച നിരവധി എന്‍ട്രികളില്‍ നിന്ന് എന്‍ ടി രാജീവ് തയ്യാറാക്കിയ ലോഗോയാണ് ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ ഔദ്യോഗിക ലോഗോ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

58

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *