സി പി എം ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധവും രാഷ്ട്രീയപ്രേരിതവുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത്

Trulli

കൽപ്പറ്റ: പുൽപ്പള്ളിയിലെ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് സി പി ഐ എം ഉന്നയിക്കുന്ന ആരോപണങ്ങൾ വാസ്തവ വിരുദ്ധവും രാഷ്ട്രീയപ്രേരിതമാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ കുറെ നാളുകളായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഒരു ആക്ഷേപവും ഉന്നയിക്കാൻ ഇല്ലാത്തതു കൊണ്ട് ഇപ്പോൾ ആരോപണവുമായി സി പി ഐ എം മുന്നോട്ടു വന്നിരിക്കുകയാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ പറഞ്ഞു. മരം മുറിക്കലുമായി ബന്ധപ്പെട്ട് ഖാദി ഗ്രാമ വ്യവസായ കേന്ദ്രം ജില്ല പ്രൊജക്ട് ഓഫീസർ കൊടുത്ത കേസിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് പ്രതികളിൽ രണ്ട് പേരും സി പി ഐ എം ന്റെ ഉത്തരവാദിത്തപ്പെട്ടവരാണ്. വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന ഈ സ്ഥാപനത്തെ പ്രവർത്തനക്ഷമമാക്കുന്നതിനു വേണ്ടി ജില്ല പ്രൊജക്ട് ഓഫീസർക്ക് സി പി ഐ എം നേതൃത്വം നൽകുന്ന പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നിന്നും യാതൊരു നടപടിയും ഇല്ലാതിരുന്നതിനാൽ ആണ് ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചത്. അനവധി സ്ത്രീകൾക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന സ്ഥാപനമാണ് ഖാദിയുടേത്. അതു കൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തന മേൽനോട്ടം ബ്ലോക്ക് പഞ്ചായത്ത് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ അനുമതിയോടെ ഏറ്റെടുത്തിട്ടുള്ളത് എന്നും പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് ഒരു കോടി 9 ലക്ഷം രൂപ പ്രതിവർഷം ക്ഷീരകർഷകർക്ക് നൽകി സഹായിച്ചു വരുന്നു എന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ക്ഷേമകാര്യ ചെയർമാൻ ജയന്തി രാജൻ, ആരോഗ്യ ചെയർമാൻ മേഴ്സി ബെന്നി, മെമ്പർമാരായ പൗലോസ് കുറുമ്പേമം, മണി ഇല്ല്യമ്പം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

39

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *