ബസ്സും ട്രാവലറും കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾ അടക്കം 20 പേർക്ക് പരിക്ക്

Trulli

കൽപ്പറ്റ:മടക്കിമലയ്ക്കും പുളിയാർ മലയ്ക്കും ഇടയിലായി സ്വകാര്യ ബസ്സും, ട്രാവലറും കൂട്ടിയിടിച്ച് 13 വിദ്യാർത്ഥികൾ അടക്കം 20 പേർക്ക് പരിക്കേറ്റു. . പടിഞ്ഞാറത്തറ – വെണ്ണിയോട് – കൽപ്പറ്റ സർവ്വീസ് നടത്തുന്ന എം.വി ആൻറ് സൺസ് ബസ്സും, എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. നടവയലിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് വൈത്തിരി എച്ച്.ഐ.എം. സ്കൂളിലെ വിദ്യാർത്ഥികളെയും കൊണ്ടുപോയ ട്രാവലറും ബസുമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. ടെമ്പോ ട്രാവലർ ഡ്രൈവർ കൽപ്പറ്റ സ്വദേശി ഹർഷലിനാണ് കൂടുതൽ പരിക്ക്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . കൽപ്പറ്റ – മാനന്തവാടി റൂട്ടിൽ ഗതാഗത തടസ്സമുണ്ട്.

256

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *