വയനാട് ജില്ലാ കലക്ടറായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ എൻ.എസ്.കെ. ഉമേഷ്

കൽപ്പറ്റ. ജില്ലയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പോ ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്ന അനുമോദനങ്ങളും അംഗീകാരങ്ങളും കാണുമ്പോൾ വൈകാതെ തന്നെ വയനാട് ജില്ലയുടെ കലക്ടറായി തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ സ്ഥാനത്തുനിന്നു വിരമിക്കുന്ന എൻ എസ് കെ ഉമേഷ് അഭിപ്രായപ്പെട്ടു കേരള എമർജൻസി ടീമിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയില റസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആണ് സബ്കലക്ടർ ഈ സബ്കലക്ടർ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ജില്ലയിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ മുഴുവൻ റെസ്ക്യൂ ടീം അംഗങ്ങളും യാത്രയയപ്പ് ചടങ്ങിൽ പങ്കാളികളായി കല്പറ്റ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേജർ ഡോക്ടർ നബീൽ അസീസ് ഉൽഘടനം ചെയ്തു. കേരള എമെർജൻസി ടീം ജില്ലാ പ്രസിഡന്റ്‌ ബുഷ്ഹർ പിണങ്ങോട് അധ്യക്ഷത വഹിച്ചു.ജില്ലയിലെ വിവിധ റെസ്‌ക്യു ടീമിനെ പ്രതിനിതീകരിച്ചു ഷെരീഫ് മീനങ്ങാടി, യുനാഫ് ചൂരൽമല, ഫൈസൽ വാളാട്, അബ്‌ദുൾ ലത്തീഫ് പുനത്തിൽ, ജാസർ പാലക്കൽ, ആനന്ദൻ പാ ലപറ്റ, അഷ്‌റഫ്‌ റിപ്പൺ, നിഷാദ് വാളാട്, മുഹമ്മദ് ബഷീർ, രഞ്ജിത്ത് കല്പറ്റ, ഹുസൈൻ ചൂരൽ മല,സലീം കല്പറ്റ എന്നിവർ സംസാരിച്ചു.

41

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *