വയനാട് ജില്ലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം: രാജീവ് യൂത്ത് ഫൗണ്ടേഷന്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആയിരത്തോളം കിഡ്‌നി രോഗ ബാധിതര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കിഡ്‌നി രോഗികളുടെ ചികിത്സക്കുള്ള ഡയാലിസിസ് സെന്റുകള്‍ അപരാപ്ത്യമാണ്. ആയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ വൈത്തിരി താലൂക്ക് തല ശില്‍പശാല ആവശ്യപ്പെട്ടു. ശില്‍പശാല രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എ ജോസഫ് ഉദ്ഘാടനം ചെയ്തു. പി. വിനോദ്കുമാര്‍, സെയ്തലവി, സുന്ദ്ര്‍രാജ് എടപ്പെട്ടി, പി. കബീര്‍, രോഹിത് ബോധി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ജോണി ജോണ്‍, സുബൈര്‍ ഓണിവയല്‍, പ്രിന്‍സ് ജോസഫ്, മധു കോട്ടത്തറ, കെ. പത്മനാഭന്‍, ജനാര്‍ദ്ദനന്‍, സുകുമാരന്‍ വരദൂര്‍ തുടങ്ങിയിവര്‍ സംസാരിച്ചു.

4

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *