ലോക മുട്ട ദിനത്തിൽ സെമിനാറും പ്രദർശനവും സംഘടിപ്പിച്ചു

കൽപ്പറ്റ:അന്താരാഷ്ട്ര മുട്ടദിനാചരണ ഭാഗമായി കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് വെച്ച് നടത്തിയ സെമിനാറും വിപണനമേളയും വേറിട്ട കാഴ്ച്ചയായി.കേരള മൃഗസംരക്ഷണ വകുപ്പ്, ജില്ലാ കുടുംബശ്രീ മിഷൻ, മൂപ്പൈനാട് പഞ്ചായത്ത്, വയനാട് എഗ്ഗർ നഴ്സറി അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുട്ടയുടെ പോഷക പ്രാധാന്യവും അടുക്കളമുറ്റത്തെ കോഴി വളർത്തൽ സാധ്യതകളും , ഗാർഹിക മുട്ട ഉത്പാദനത്തിൽ യോജിച്ച ഇനങ്ങൾ എന്നീ വിഷയങ്ങളിലാണ് സെമിനാർ നടത്തിയത്. സെമിനാർ മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി അധ്യക്ഷയായി. മുട്ട വിപണി വലിയ പ്രതിസന്ധി നേരിടുകയാണ്. ചില രോഗങ്ങൾക്ക് കാരണം മുട്ടയാണെന്ന പ്രചരണം തെറ്റാണ്. മുട്ടയുടെ പോഷക സമ്പുഷ്ടതയെക്കുറിച്ച് സാമാന്യ ജനവിഭാഗത്തിന് അറിവ് പകർന്നു നൽകുക, മുട്ട കഴിക്കുന്നതിലുള്ള അബദ്ധ ധാരണകൾ തിരുത്തി പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഗുണമേന്മയുള്ള മുട്ട ഉത്പാദിപ്പിച്ച് കർഷകർക്ക് വിപണി ഉറപ്പിക്കാം.

മിച്ച ഭക്ഷണം മേന്മയേറിയ ദക്ഷണമാക്കി തീർക്കുവാനും അതുവഴിയൊരു കുടുംബത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുവാനും വീട്ടുമുറ്റത്തെ കോഴി വളർത്തൽ സംരംഭങ്ങൾക്ക് സാധിക്കും വൈവിധ്യമാർന്ന മുട്ട വിഭവങ്ങളാണ് പരിപാടിയിൽ ഒരുക്കിയത്. മുട്ട വിഭവങ്ങൾ രചിക്കാനും പാചകത്തെക്കുറിച്ചറിയാനും നിരവധി പേരാണെത്തിയത്. മുട്ടക്കോഴികൾ, ഗുണമേന്മയേറിയ കോഴിമുട്ട എന്നിവയുടെ പ്രദർശനവും ഒരുക്കിയിരുന്നു. രാധമ്മ പിള്ള, ഹരിഹരൻ, യഹ്‌യാഖാൻ തലക്കൽ തുടങ്ങിയവർ സംസാരിച്ചു.

23

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *