കാര്‍ഷിക മേഖലയുടെ ദുരവസ്ഥ, എം.പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരിതസേനയുടെ മാര്‍ച്ച് 14 ന്

Kalpetta newswayanad

കല്‍പ്പറ്റ : വയനാടന്‍ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഹരിതസേന ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ജില്ലയെ ഏറെ ബാധിച്ചിരിക്കുകയാണ്. പ്രളയത്തിനും വരള്‍ച്ചയ്‌ക്കൊപ്പം തുടരുന്ന വിലത്തകര്‍ച്ചയും കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ കാര്‍ഷിക കടാശ്വാസം നടപ്പാക്കാതെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഹരിതസേനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാര്‍ഷിക മേഖലയുടെ ദുരിതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഈ മാസം 14 ന് കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനില്‍ നിന്ന് എം.പി.ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ഹരികസേനാ ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എം.പി.യുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക നിവേദനവും സമര്‍പ്പിക്കും. വയനാട്ടിലെ കര്‍ഷകരുടെ ബാധ്യതകള്‍ എഴുതി തളളുക, കര്‍ഷകര്‍ക്ക് പുനര്‍വായ്പ അനുവദിക്കുക, കാലവര്‍ഷ കെടുതിയില്‍ കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എം.സുരേന്ദ്രന്‍ മാസ്റ്റര്‍, പി.എന്‍.സുധാകരസ്വാമി, ജോസ് പുന്നക്കല്‍, എന്‍.എ.വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

32

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *