വയനാട്ടിൽ നിന്ന് വീണ്ടും ലോക പ്രശസ്തനായി എത്തിക്ക് ഹാക്കർ:അഭിഷേക് ചന്ദ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

wayanad newss

കൽപ്പറ്റ: ലോക പ്രശസ്തനായ എത്തിക്ക് ഹാക്കർ ബെനിൽഡ് ജോസഫിന് ശേഷം വീണ്ടും പ്രശസ്തനായി ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. വയനാട് സ്വദേശി അഭിഷേക് ചന്ദ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ അഭിഷേകിന് അംഗീകാരം നേടിക്കൊടുത്തത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ. ഗൂഗിളിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് വയനാട് സ്വദേശി Abhishek chand ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. വെബ്‌സൈറ്റില്‍ മലീഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് അഭിഷേക് കണ്ടെത്തിയത്. ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം ലഭിക്കാറുണ്ട്. പ്രധാന പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം/ഹോണറബിൾ അംഗീകാരവും പ്രതിഫലവും നല്‍കും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമെന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. വയനാട് പ്രദീപ് ചന്ദിന്റെ മകനാണ് അഭിഷേക് .നിരവധി കമ്പിനികളുടെ സുരക്ഷാവീഴ്ച ഇതുവരെ അഭിഷേക് കണ്ടെത്തിയിട്ടുണ്ട് നിലവിൽ പല ഇന്റർനാഷണൽ എത്തികൾ ഹാക്കിങ് കൂട്ടായ്മയിൽ അംഗം കൂടിയാണ് അഭിഷേക് , ബിടെക് ബിരുദധാരിയായ അഭിഷേക് ഇപ്പോൾ ബഗ്ഗ്‌ കണ്ടുപിടിക്കുന്ന പ്ലാറ്റ്ഫോം hacker one bugcrowd ഇൽ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് .

38

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *