പുസ്തകം പ്രകാശനം ചെയ്തു

ജോസ് കുളമ്പേൽ രചിച്ച ഡ്രീം പോയംസ് എന്ന ഇംഗ്ലീഷ് കവിത സമാഹാരം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം നോവലിസ്റ്റ് ബാലൻ വേങ്ങരയാണ് പ്രകാശനം ചെയ്തത്. കർഷകനായ ജോസഫിന്റെ രണ്ടാമത്തെ പുസ്തകമാണ് ഡ്രീം പോയംസ്. സ്വന്തം അനുഭവങ്ങൾ ചേർത്തെഴുതിയ ഈ കവിതാ സമാഹരത്തിൽ 64 കവിതകളാണുള്ളത്. ജോസിന്റെ ആദ്യത്തെ പുസ്തകം വരമൊഴികൾ എന്ന കവിതാ സമാഹരമാണ്. നീർമാതളം ബുക്സാണ് പ്രസാധകർ. പുലിയാട് യുവതാരവായനശാല ലൈബ്രറിയിലെ സജീവ പ്രവർത്തകനാണ്. പ്രീഡിഗ്രി വരെ പഠിച്ച ജോസ് ഒന്നര ഏക്കറിൽ കൃഷി ചെയ്യുന്ന ഒരു കർഷകനും കൂടിയാണ്. പ്രകാശനത്തിൽ ജോസ് കുളമ്പേൽ, ബാലൻ വേങ്ങര, അനിൽ കുറ്റിച്ചിറ, കെ എസ് പ്രേമൻ എന്നിവർ പങ്കെടുത്തു.

23

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *