അന്താരാഷ്ട്ര മുട്ടദിനാചരണം ഒക്ടോബർ 11 ന് കൽപ്പറ്റയിൽ

കൽപ്പറ്റ : അന്താരാഷ്ട്ര മുട്ടദിനാചരണം ഒക്ടോബർ 11 ന് വെള്ളിയാഴ്ച്ച വിജയാ പമ്പ് പരിസരത്ത് വെച്ച് ആഘോഷിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന് വേണ്ടി കേരള മൃഗ സംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ, ജില്ലാകുടുംബശ്രീ മിഷൻ, വയനാട് എഗ്ഗർ നഴ്‌സറി, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തമ്പിയുടെ അധ്യക്ഷതയിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. ഏകദിന ആഘോഷത്തിൽ സെമിനാറുകളും, വൈവിധ്യമാർന്ന മുട്ട വിഭവങ്ങളുടെ പ്രദർശനവും, വിപണനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

25

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *