കൽപ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി

Trulli

കൽപ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിജയദശമി പൂജയോടു കൂടി സമാപിക്കും. ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തലും, വിഷ്ണു നമ്പൂതിരി വാഹന പൂജയും നടത്തി. കൂടാതെ ക്ഷേത്രത്തിൽ ബൊമ്മക്കൊലു മണ്ഡപത്തിൽ വിവിധ ദേവീഭാവങ്ങളോടു കൂടിയ ബൊമ്മകളും മറ്റു ദേവന്മാരുടെ പ്രതിമകളും ഒരുക്കിട്ടുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളിൽ ഒരുക്കുന്നു. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നവണ്ണമാണ് ബൊമ്മക്കൊലു പൂജിക്കപ്പെടുന്നത്. ബ്രാഹ്മണ സമൂഹം ബൊമ്മക്കൊലുവും പാരായണവും ഭക്തി പാട്ടുകളും പ്രസാദ വിതരണവും വിജയദശമി ദിനത്തിൽ നടത്തി. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വിജയദശമി വരെയുള്ള ദിവസങ്ങളിലാണ്‌ ബൊമ്മക്കൊലു ഒരുക്കുന്നത്‌. മഹാലക്ഷ്‌മി, സരസ്വതി, ദുര്‍ഗ തുടങ്ങി ധനത്തിന്റെയും വിദ്യയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകങ്ങളായ ദേവിമാരുടെയും ദേവന്മാരുടെയും പ്രതിമകളാണ് വയ്ക്കുന്നത്. ഒൻപത് തട്ടുകളായിട്ടാണ് ബൊമ്മക്കൊലുകൾ വെച്ചിട്ടുള്ളത്. ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുക എന്നത് നവരാത്രി ആഘോഷങ്ങളിൽ പ്രധാന ചടങ്ങാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു പൂജയ്ക്കൊപ്പം 10 വയസ്സിൽ താഴെ പ്രായമുള്ള ബാലികമാരെ ദേവീ സങ്കൽപ്പത്തിൽ ആരാധിക്കുകയും

ഇവർക്ക് പ്രത്യേക ഉടയാടകളും ആഭരണങ്ങളും പുഷ്പങ്ങളും വെച്ച് ആരാധന നടത്തുകയും ചെയ്തു. വൈകുന്നേരം സംഗീതാരാധനയോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും

48

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *