വിജയദശമി എന്നാൽ വിജയത്തിന്റെ ദിനമാണ്

വയനാട്: അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളിൽ നിറയുന്ന ദിനമാണത് . അവിദ്യയുടെ തമസിനെ വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തിന്റെ ആസുരീഭാവത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ദുരിതത്തിൽ നിന്നും ത്രാണനം ചെയ്യുന്ന ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനം കൂടിയാണ് വിജയദശമി .അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി ശക്തിസ്വരൊപ്പിണിയായ ദുർഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു . ഒൻപതുദിനങ്ങൾ ദേവിയെ പൂജിച്ചതിനു ശേഷം പൂർവ്വാധികം ശക്തനായ ശ്രീരാമൻ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയദശമി ആഘോഷിക്കപ്പെടുന്നു . ഭാരതത്തിനു പുറത്ത് നേപ്പാൾ , , ശ്രീലങ്ക , ബംഗ്ലാദേശ് എന്നിവിടങ്ങളിലും വിജയ ദശമി ആഘോഷങ്ങളുണ്ട് .കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയെയാണ് വിജയദശമി ദിനത്തിൽ പൂജിക്കുന്നത് . കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടത്തുന്നതിന് ഉത്തമമായത് വിജയദശമി ദിനമാണെന്നാണ് വിശ്വസിക്കപ്പെടുന്നത് .

അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾ ഇന്ന് ആദ്യാക്ഷര വാള്ളിയൂർ കാവ് ഭഗവതി ക്ഷേത്രം. വയനാടിൽ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട് .

ഗുരുവിൽ നിന്ന് ശിഷ്യരിലേക്കും ജ്ഞാനിയിൽ നിന്ന് ജിജ്ഞാസുവിലേക്കും അറിവിന്റെ അക്ഷയഖനി സരസ്വതീപ്രവാഹമായി എത്തുമ്പോൾ മനക്കണ്ണുകൾ തുറക്കപ്പെട്ട് മനീഷിയാകുമെന്ന വിശ്വാസമാണ് വിജയദശമിദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനു പിന്നിലുള്ളത് .

63

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *