ആള്‍ക്കൂട്ട കൊലപാതകം; പ്രധാനമന്ത്രിക്ക് കത്തയച്ച് യൂത്ത് ലീഗ് പ്രതിഷേധം

KALPETTA

കാവുംമന്ദം: ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള അമ്പതോളം സാംസ്കാരിക പ്രവര്‍ത്തകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌, സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം യൂത്ത് ലീഗ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകളയക്കുകയാണ്.
തരിയോട് പഞ്ചായത്തില്‍ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പി സഹീറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. പി കെ ജലീല്‍, എ കെ മുബഷിര്‍, എം പി ഹഫീസലി, ബി സലിം, കെ പി ഷബീറലി, കെ നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

45

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *