പ്രളയ പശ്ചാത്തലത്തിലൊരുക്കിയ സ്കൂൾ മാഗസിൻ എസ്പെരൻസാ പ്രകാശനം ചെയ്തു

കാവുമന്ദം: തരിയോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ പ്രളയ പശ്ചാത്തലത്തിലൊരുക്കിയ സ്കൂള്‍ മാഗസിന്‍ എസ്പരാന്‍സ യുവകവി സാദിര്‍ തലപ്പുഴ, ജാഫര്‍ അഞ്ചുകുന്നിന് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്‍റ് എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കമല്‍ മംഗലശേരി മുഖ്യാതിഥിയായി. പാരമ്പര്യ സ്‌കൂൾ മാഗസിനുകളിൽ നിന്നും ഉള്ളടക്കത്തിലും ശൈലിയിലും ഏറെ വ്യത്യസ്തത പുലർത്തുന്ന എസ്‌പരാൻസ, വായനക്കാർക്ക് പ്രളയം, അതിജീവനം, പ്രതീക്ഷ എന്നീ തലങ്ങളിലൂടെയുള്ള അനുഭവതീവ്രമായ യാത്ര കൂടി സമ്മാനിക്കുന്നു.പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സ്കൂള്‍ മാഗസിന്‍ ഇറങ്ങുന്നത് തന്നെ ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി, ശ്രീ രാഹുല്‍ ഗാന്ധി എംപി അടക്കമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ആശംസകളറിയിച്ച, കഥകളിലൂടെ, കവിതകളിലൂടെ, അനുഭവങ്ങളിലൂടെ നല്ലെഴുത്ത് സമ്മാനിക്കുന്ന എസ്പരാന്‍സ, വായനയുടെ പുതിയ ലോകത്തേക്ക് സമര്‍പ്പിച്ചിരിക്കുകയാണ് തരിയോട് ഹയർ സെക്കൻഡറിയിലെ കൗമാരത്തൂലികകൾ. പ്രളയമെന്ന് കേള്‍ക്കുമ്പോള്‍ വയനാടന്‍ ജനതയുടെ മനസില്‍ ഒരു തണലായി ഓര്‍മ്മയിലേക്കെത്തുന്ന സബ് കലക്ടര്‍ ഉമേഷുമായി നടത്തിയ അഭിമുഖവും തരിയോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശ്രീധന്യ സുരേഷ്, ആയിരം കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഐഡി ഫ്രഷ് ചീഫ് എക്സികൂട്ടീവ് ഓഫീസര്‍ പി സി മുസ്തഫ എന്നിവരുമായ നടത്തിയ അഭിമുഖങ്ങളുമടക്കം ഒട്ടേറെ പ്രമുഖര്‍ മാഗസിന്‍റെ ഭാഗമായിട്ടുണ്ട്. ചീഫ് എഡിറ്റര്‍ പ്രിൻസിപ്പൾ പി.കെ വാസു, സ്റ്റാഫ് എഡിറ്റര്‍ എ ജാഫര്‍ അഞ്ചുകുന്ന്, സ്റ്റുഡന്റ് എഡിറ്റർ പി അനീഷ എന്നിവരാണ് മാഗസിന്‍ തയ്യാറാക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. സ്റ്റാഫ് എഡിറ്റർ എ ജാഫർ മാഗസിൻ പരിചയപെടുത്തി. പ്രധാനാധ്യാപിക ടെസ്സി മാത്യു, എം പി ടി എ പ്രസിഡന്റ് ശാന്തി അനിൽ, അലൂമിനി അസോസിയേഷൻ സെക്രട്ടറി ഷമീം പാറക്കണ്ടി, എ മുഹമ്മദ് ബഷീർ, എൻ പി മാത്യൂ, ടി ബാബു, സാജു പി സൂസൻ, സജി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിൻസിപ്പാൾ പി കെ വാസു സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ പി അനീഷ നന്ദിയും പറഞ്ഞു.

16

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *