പ്രളയാനന്തര പുനർനിർമ്മാണത്തിൽ മുളക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മന്ത്രി ഡോ: തോമസ് ഐസക്.: ഉറവ് സന്ദർശിച്ചു

ധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക് തൃക്കൈപ്പറ്റ ഉറവ് സന്ദർശിച്ചു. പ്രളയാനന്തര കാലത്ത് മുളയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനും മുള മണ്ണ്, ജല സംരംക്ഷണത്തിനൊപ്പം പരിസ്ഥിതി സൗഹാർദ തൊഴിൽ സാധ്യതകൾ വിലയിരുത്തുന്നതിനുമാണ് സംസ്ഥാന ധനമന്ത്രി ഉറവ് സന്ദർശിച്ചത്. പ്രളയാനന്തര കേരള പുനർനിർമ്മാണത്തിൽ മുളക്ക് വലിയ പങ്ക് വഹിക്കാൻ ആകുമെന്ന് ഡോക്ടർ തോമസ് ഐസക് പറഞ്ഞു. ഉറവ് മുള നേഴ്സറി, ഉറവ് മദർ യൂണിറ്റ് എന്നിവടങ്ങളിൽ രണ്ട് മണിക്കൂർ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.കല്പ്റ്റ നിയോജക മണ്ഡലം എം.എൽ.എ. സി.കെ.ശശീന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

20

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *