ചാക്കോച്ചൻ കല്ല്യാണം വിളിച്ചു: വധൂവരൻമാർക്ക് മംഗളാശംസകളുമായി രാഹുൽ ഗാന്ധി

Trulli

കൽപ്പറ്റ: മകളുടെ ഒത്തു കല്ല്യാണത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ച വാഴവറ്റ സ്വദേശിക്ക് രാഹുൽ ഗാന്ധി എം.പി. ആശംസാ സന്ദേശം അയച്ചു. വാഴവറ്റ പുറക്കാട്ടിൽ ചാക്കോച്ചൻ (ടോമി ) – ജോളി ദമ്പതികളുടെ മകൾ മൃദുല ടോമിന്റെ ഒത്തു കല്യാണമായിരുന്നു വ്യാഴാഴ്ച. തെ നേരി ഫാത്തിമ മാതാ പളളിയിൽ നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങിലേക്കാണ് ചാക്കോച്ചൻ രാഹുലിനെ ക്ഷണിച്ചത്.

മലപ്പുറം ജില്ലയിലെ കോലപ്പുറം ഇരുമ്പും ചോല പി.ഡി. മാത്യുവിന്റെയും മോളി അബ്രാഹാമിന്റെയും മകൻ അഖിൽ പി.മാത്യുവയിരുന്നു വരൻ. നേരത്തെ ഏറ്റെടുത്ത ചില ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ വിവാഹ നിശ്ചയത്തിന് എത്താൻ കഴിയില്ലന്നും വധൂവരൻമാർക്ക് മംഗളാശംസകൾ നേരുന്നതായും ചാക്കോച്ചനയച്ച മറുപടിയിൽ രാഹുൽ ഗാന്ധി എം.പി. അറിയിച്ചു.

97

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *