‘ലഹരിമുക്ത യുവത, വര്‍ഗ്ഗീയ മുക്ത ജനത’ : കൂട്ടയോട്ടം നടത്തി

Trulli

കമ്പളക്കാട്: യൂത്ത് ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി നടത്തി. ‘ലഹരിമുക്ത യുവത, വര്‍ഗ്ഗീയ മുക്ത ജനത’ എന്ന സന്ദേശവുമായി നടന്ന കൂട്ടയോട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കൂട്ടയോട്ടത്തിനിടയില്‍ പരിപാടിക്ക് ആശംസയര്‍പ്പിക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രനെത്തിയത് ക്ലബ് അധികൃതരുടെ ആഹ്ലാദം ഇരട്ടിപ്പിച്ചു. പുത്തുമലയില്‍ ഓണം ആഘോഷാത്തിനായി പോകുന്ന വഴിക്കായിരുന്നു ടൗണില്‍ കൂട്ടയോട്ടം നടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വണ്ടി നിര്‍ത്തി കമ്പളക്കാടിറങ്ങിയ മന്ത്രി മതസൗഹാര്‍ദ്ദ കവിത ആലപിച്ച് ആശംസകള്‍ നേര്‍ന്നാണ് പോയത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപസാദ്, ജില്ലാ പഞ്ചായത്തംഗം പി ഇസ്മായില്‍, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, സി രവീന്ദ്രന്‍, വി.പി യൂസഫ്, കെ.ജി സഹദേവന്‍, പി.ടി അഷ്‌റഫ്, ക്ലബ്ബ് പ്രസിഡന്റ് പി.എ യൂസഫ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ റഷീദ് താഴത്തേരി സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളും അരങ്ങേറി. വൈകിട്ട് എട്ടോടെ സമാപിച്ച പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണങ്ങള്‍ കമ്പളക്കാട് എ.എസ്.ഐ ആന്റണി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മയില്‍, വി.പി യൂസുഫ്, പി.എ യൂസുഫ്, ഹാരിസ് അയ്യാട്ട്, വി.എസ്. സിദ്ധീഖ് തുടങ്ങിയവര്‍ നടത്തി.

55

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *