മന്ത്രിയെത്തി പാട്ടു പാടി: എം.എൽ.എ.യും സബ് കലക്ടറും വന്നു: നൊമ്പരം മറന്ന് അവർ ഓണം ഉണ്ടു

Trulli

മേപ്പാടി പുത്തുമലകാർക്ക് ഇത് അതിജീവനത്തിന്റെ ഓണമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുത്തുമലയിലെ ദേവാലയത്തിലാണ് ദുരന്തബാധിതർക്ക് ഓണ സദ്യ ഒരുക്കിയത്. ദുരന്തത്തിന് ശേഷം എല്ലാം നഷ്ടപ്പെട്ട് പുത്തുമല, പച്ചക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കുന്നവരാണ് തിരുവോണനാളിൽ ഒത്തുചേർന്നത്. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ദുരന്തബാധിതർക്ക് സാന്ത്വനവുമായി ചടങ്ങിൽ മന്ത്രി പാട്ടുപാടി. ശേഷം ദുരന്ത ബാധിതർക്കൊപ്പം സദ്യയും കഴിച്ചാണ് മന്ത്രി മടങ്ങിയത്. സി.കെ ശശീന്ദ്രൻ എം എൽ എ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. തമിഴ്നാട് സ്വദേശിയാണെങ്കിലും സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് തനി മലയാളി വേഷത്തിലാണ് ചടങ്ങിൽ പങ്കെടുത്തത്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷനാണ് ദുരന്ത ബാധിതർക്ക് സദ്യ ഒരുക്കിയത്. ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

51

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *