ഓണം പൊന്നോണം

Trulli

ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേറ്റ് നാടും നഗരവും  നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. നാടിനെ തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂര്‍ണതയിലെത്തുന്നത്.

കോടിയുടുത്ത് തിരുവോണമുണ്ണും. ഊഞ്ഞാലാടിയും കൈകൊട്ടിക്കളിയുടെ ശീലുകള്‍ ആടിയും കുശലം പറഞ്ഞും ഒത്തുകൂടല്‍ ഉത്സവമാക്കുന്ന ദിനം കൂടിയാണിന്ന്. വീട്ടമ്മമാരാകട്ടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിലുള്ള തിരക്കിലും. ഏവർക്കും ന്യൂസ്‌ പീപ്പിളിന്റെ ഓണാശംസകൾ
84

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *