ഓണക്കിറ്റുകളുമായി തലശ്ശേരി മഹിളാമോർച്ച പ്രവർത്തകർ എത്തി

Trulli

കല്‍പ്പറ്റ . പ്രളയ ദുരിതം ബാധിച്ച വയനാട്ടിലെ ആദിവാസി മേഖലകളായ പൊഴുതന പഞ്ചായത്തിലെ വേങ്ങാതോട്, ഭൂതാനം കോളനികളിൽ ഓണക്കിറ്റുകളുമായി തലശ്ശേരി മഹിളാമോർച്ച പ്രവർത്തകർ എത്തി.. .50 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളും സ്റ്റീൽ പാത്രങ്ങളും ആണ് വിതരണം ചെയ്തത്. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന്‍ , സെക്രട്ടറി മിനി , ദിവ്യ സന്മേഷ് , ബി.ജെ.പി തലശ്ശേരി മേഖല പ്രസിഡണ്ട് ജയമോഹന്‍ , രഞ്ചിത്ത് , രാഹുല്‍ തുടങ്ങിയവര്‍ നിലക്കാതെ പെയ്യുന്ന മഴയും ദുര്‍ഘടമായ നട വഴികളും മറികടന്നാണ് ഓരോ കോളനിയിലും ഈ സുമനസ്സുകള്‍ സഹായങ്ങള്‍ നേരിട്ടെത്തിച്ചത്. പൊഴുതന പഞ്ചായത്ത് സെക്രട്ടറി സേതു പൊഴുതന , കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡൻറ് സന്ധ്യ മോഹൻ ദാസ് , ഗ്രീഷിത്ത് അമ്പാടി , രാജീവ് വാവാടി , തോമസ് , വിദ്യാനികേതന്‍ ജില്ല കണ്‍വീനര്‍ മനോജ് പടപുരം , ഉദയകുമാര്‍ എന്നിവരും സഹായഹസ്തവുമായ് വന്നവര്‍ക്കൊപ്പം പങ്ക്ചേര്‍ന്നു.

33

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *