പ്രളയ സഹായം : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ആദരം

Trulli

കാവുംമന്ദം: പ്രളയ കാലത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ച തരിയോട് ഗവ എല്‍ പി സ്കൂളിന്‍റെ നവീകരണ പ്രവൃത്തികള്‍ ബങ്കളുരു യുനൈറ്റഡ് വേയുടെ സഹകരണത്തോടെ ഏറ്റെടുത്ത് നടത്തിയ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പി ടി എയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി, സൊസൈറ്റി പ്രതിനിധി അമല്‍ജിത്തിന് പുരസ്ക്കാരം സമര്‍പ്പിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി, വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ്, ആന്‍സി ആന്‍റണി, റീന സുനില്‍, കെ വി ചന്ദ്രശേഖരന്‍, ഗിരിജ സുന്ദരന്‍, സന്തോഷ് കോരംകുളം, ലീന ബാബു, പി കെ ശശികുമാര്‍, എം പി കെ ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂള്‍ ശൗചാലയം നവീകരണം, പെയ്ന്‍റിങ്, ചുമരുകളില്‍ ചിത്രരചനകള്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇവര്‍ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയത്. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പായി തരിയോട് ജി എല്‍ പി സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.

49

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *