ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും

Trulli

തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. ഉത്രാടദിനത്തിൽ നഗരങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അനുകൂലമായ കാലാവസ്ഥയുണ്ടായത് ഉത്രാടപ്പാച്ചിലിന്റെ വേഗത വർദ്ധിപ്പിച്ചു. ഉച്ചവരെ കൽപ്പറ്റ നഗരത്തിൽ മന്ദഗതിയിലുള്ള കച്ചവടമാണ് നടന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വലിയ തോതിലുള്ള തിരക്ക് നഗരത്തിൽ അനുഭവപ്പെട്ടു. വഴിയോര കച്ചവടക്കാർക്ക് മുൻപിലായിരുന്നു കൂടുതൽ തിരക്ക്. പൂവ് പണിയിലും നല്ല തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തുടർച്ചയായി മഴ പെയ്തത് ഓണവിപണിയെ സാരമായി തന്നെ ബാധിച്ചിരുന്നു. പൂ ക്കച്ചവടക്കാർക്കാണ് മഴ കൂടുതൽ തിരിച്ചടിയായത്. പൂക്കൾ വിറ്റ് പോകാതായതോടെ പകുതി വിലക്ക് പോലും കച്ചവടക്കാർ പൂക്കൾ വിറ്റു തീർത്തു. വസ്ത്ര ശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

45

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *