കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് ശുചീകരിച്ചു

Trulli

കൽപ്പറ്റ: ഈ കഴിഞ്ഞ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കൽപ്പറ്റ നഗരസഭയിലെ പള്ളി താഴെ 14-ാം വാർഡിൽ വാടകക്ക് താമസിക്കുന്ന ചന്ദ്രമോഹനന്റെ വീട്ടിൽ വെള്ളപൊക്കം ബാധിച്ച് ഗൃഹോപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും മറ്റ് രേഖകളും നശിച്ചു. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ പമ്പുപയോഗിച്ച് ഉപയോഗശൂന്യമായ സാധനങ്ങൾ മാറ്റി. വീടും പരിസരവും വൃത്തിയാക്കി സർക്കാരും നഗര സഭയും അടിയന്തിരമായി ഇടപെട്ടുകൊണ്ട് ദുരിതമനുഭവിച്ച ചന്ദ്രമോഹനനും കുടുംബത്തിനും വീടും സ്ഥലവും നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കെ.സലീം ഇ.സുനീർ, കെ.വാസു, വി.എൻ.ലീറാർ, എന്നിവർ നേതൃത്വം നൽകി.

24

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *