കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ ഉണ്ടാകണം: മന്ത്രി സുനിൽ കുമാർ

Trulli
തൃശൂർ: കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ വളർന്നു വരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. വയനാട് ആസ്ഥാനമായ മീഡിയ വിംഗ്സും  തൃശൂർ ആസ്ഥാനമായ  സ്മാർട്ട് ഗ്രോ സൊലൂഷൻസും ചേർന്ന്   തൃശൂർ ടൗൺ ഹാളിൽ നടത്തിയ  സംരംഭക സംഗമം ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് കോഫി . , കേരള ഹണി ബ്രാൻഡ് തുടങ്ങിയവ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും  ചെറുകിട സംരഭങ്ങളെ   പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണന്നും   അദ്ദേഹം പറഞ്ഞു. മീഡിയ വിംഗ് സ് സ്മാർട്ട് ഗ്രോ   സംരംഭക അവാർഡുകളും
മന്ത്രി വിതരണം ചെയ്തു.
കോട്ടയം കടുത്തുരുത്തി, ആയാംകുടിയിലെ  മാംഗോ മെഡോസ് ഉടമ എൻ.കെ.കുര്യന്
ബെറ്റർ വേൾഡ്  അവാർഡും   വയനാട് വൈത്തിരിയിലെ ബീ ക്രാഫ്റ്റ് തേൻക്കട ഉടമ   ഉസ്മാൻ മദാരിക്ക്   പുനർജ്ജനി അവാർഡും  പാലക്കാട് നൂറണിയിലെ   അഗ്രഹാർ ഉടമ    ഗായത്രി രമേശിന്
മികച്ച വനിതാ സംരംഭകക്കുള്ള പുരസ്കാരവും സമ്മാനിച്ചു.
 മീഡിയവിംഗ് സ്   ചെയർമാൻ  സി.വി.ഷിബു അധ്യക്ഷത വഹിച്ചു. സ്മാർട്ട് ഗ്രോ സൊലൂഷൻസ്  സി.ഇ.ഒ.  വി.എസ്.സജീവ് കുമാർ   ,  മാർക്കറ്റിംഗ് കൺസൾട്ടന്റ്  ഇ.ജെ.ജോഫർ   , മാർക്കറ്റിംഗ് മാനേജർ  ദീപക്,  തൃശൂരിലെ  മികച്ച സംരംഭക ഇളവരശ്ശി, മീഡിയവിംഗ് സ്   കോ-ഫൗണ്ടർ   ലിഷ മേരി ഡിക്രൂസ്  തുടങ്ങിയവർ പ്രസംഗിച്ചു. തൃശൂർ എം.എസ്.എം.ഇ. ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ.രേഖ ക്ലാസ്സ്  എടുത്തു
32

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *