പുനർജനി ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച മേപ്പാടിയിൽ

Trulli

മേപ്പാടിയിൽ പ്രവർത്തനമാരംഭിക്കുന്ന പുനർജനി ആയുർവേദ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുത്തുമല ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിൽ കഠിനമായി പ്രവർത്തിച്ച സി.കെ ശശീന്ദ്രൻ എം എൽ എ ,സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ,മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ,ഡി പി എം ഡോ: അഭിലാഷ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയാണ് പുനർജനി സഹകരണ ആയുർവേദ ആശുപത്രിക്ക് തുടക്കം കുറിക്കുന്നത്. ഭാവിയിൽ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഞായറാഴ്ച മേപ്പാടിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

62

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *