എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കംകവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും

Trulli

കൽപറ്റ : ഇരുപത്തിയാറാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് ഇന്നും, നാളെയും വെള്ളമുണ്ട അല്ഫുർഖാൻ ക്യാമ്പസിൽ വെച്ചു നടക്കും. ആശിഖിയ്യ സ്ക്വയർ എന്ന പേരിലാണ് സാഹിത്യ കലാ നഗരിക്കു നാമം നൽകിയിരിക്കുന്നത്. ബ്ലോക്ക്‌, യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ മത്സരിച്ചു വിജയിച്ച 500 പ്രതിഭകൾ 9 വേദികളിലായി 98 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 11മണിക്ക് സമസ്ത ജില്ലാ മുശാവറാംഗം കൈപ്പാണി പോക്കർ മുസ്ലിയാർ പതാക ഉയത്തും. സാഹിത്യോത്സവിന്റെ ഔപിചാരിക ഉദ്ഘാടനം സമ്മേളനം വൈകുന്നേരം 4.00മണിക്ക് നടക്കും.

വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനിയുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവി പവിത്രൻ തീക്കുനി ഉദ്ഘാടനം നിർവഹിക്കും. എസ്.എസ് .എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഡോ.മുഹമ്മദ് ഇർശാദ് ജില്ലാ നേതാക്കളായ കെ.ഒ അഹ്മദ് കുട്ടി ബാഖവി മജീദ് തലപ്പുഴ പി.പി മുഹമ്മദ് സഖാഫി നൗശാദ് കണ്ണോത്ത് മല ടി അലവി സഅദി അബ്ദുസലാം മുസ് ലിയാർ മുഹമ്മദലി ഫൈസി ഗഫൂർ സഖാഫി അസീസ് ഹാജി അലാൻ കൈപ്പാണി ഇബ്രാഹിം ജസീൽ അഹ്സനി ദാവൂദ് അശ്റഫി സംബന്ധിക്കും.

ജില്ലാ ജനറൽ സെക്രട്ടറി ജസീൽ യു.കെ സ്വാഗതവും നൗഫൽ പിലാക്കാവ് നന്ദിയും പറയും.
ഞായർ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌ഹർ പത്തനംതിട്ട ഉൽഘടനം ചെയ്യും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്.ശറഫുദ്ദീൻ അനുമോദന പ്രഭാഷണം നടത്തും. ബഷീർ സഅദി ജമാൽ സഅദി ശമീർ ബാഖവി അബ്ദു റസാഖ് ഫള് ലുൽ ആബിദ് ആദിൽ ജൗഹരി എസ് എസ് എഫ് ജില്ലാ നേതാക്കൾ സാമൂഹിക സാംസാരിക നേതാക്കൾ സംബന്ധിക്കും.

65

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *