മാധവ് ഗാഡ്ഗിൽ വയനാട്ടിൽ : പ്രഭാഷണം കൽപ്പറ്റയിൽ

Trulli

വയനാട്ടിലെത്തിയ പ്രൊഫസർ മാധവ് ഗാഡ്ഗിൽ മേപ്പാടി പുത്തുമല സന്ദർശിച്ചു. പുത്തുമല ദുരന്തത്തിന് കാരണം ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവിക മരങ്ങളുടെ നാശവും നീരൊഴുക്ക് തടസ്സപ്പെടുത്തിയതുമെന്നാണ് പ്രാഥമികമായി മനസിലാകുന്നതെന്നു പ്രൊഫസർ മാധവ് ഗാഡ്ഗിൽ പറഞ്ഞു. . പുത്തുമലയിൽ സംഭവിച്ചത് സാധാരണ മണ്ണിടിച്ചിൽ അല്ലെന്ന വിദഗ്ധരുടെ അഭിപ്രായം ഇപ്പോൾ വിശ്വസിക്കാനാകില്ല ടെക്നിക്കൽ അറിവ് മാത്രമുള്ള വിദഗ്ധർ എന്തും ഏതും എഴുതി വിടുന്നവരാണ് എന്നതാണ് അനുഭവം. വയനാട്ടിലെത്തിയ അദ്ദേഹം പുത്തുമല ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ലളിത് മഹൽ ഓഡിറ്റോറിയത്തിൽ പശ്ചിമഘട്ടവും വയനാടിന്റെ വികസനവും എന്ന സെമിനാറിൽ ഉച്ചകഴിഞ്ഞ് പ്രൊഫ. മാധവ് ഗാഡ്ഗിൽ സംസാരിക്കും.

50

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *