താമരശ്ശേരി ചുരത്തിൽ രണ്ട് ലോറികൾക്കിടയിൽ കാർ ഞെരുങ്ങി :വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കൽപ്പറ്റ: വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പതാം വളവിന് സമീപമാണ് അപകടം നടന്നത്. ലോറിക്ക് പിന്നിൽ കാറും കാറിന് പിന്നിലായി മറ്റൊരു ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിട്ടു. . ഗതാഗത തടസം ഒഴിവാക്കാൻ പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും തീവ്രശ്രമം നടത്തി. . ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റി. വയനാട് ചുരത്തിൽ രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമായി. ഗതാഗത തടസം ഒഴിവാക്കാൻ പോലീസും ചുരം സംരക്ഷണ സമിതിയും തീവ്രശ്രമത്തിലാണ്. രാവിലെ ലോറിക്ക് പിന്നിൽ കാർ ഇടിച്ചിരുന്നു. കാറിനു പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചിരുന്നു അപകടത്തിൽ തലനാരിഴക്കാണ് യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടത്.

22

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *