പ്രളയബാധിത മേഖലയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ കിറ്റുകൾ നൽകും:എംഎസ്എഫ്

കൽപ്പറ്റ: കൂടപിറപ്പുകളുടെ കൂടെ നിൽക്കാം അതിജീവനത്തിന് ഒരുമിക്കാം എന്ന സന്ദേശം ഉയർത്തി പ്രളയബാധിത മേഖലയിലെ കുട്ടികൾക്കുള്ള സ്കൂൾ കീറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാളാട് വെച്ച് നടത്തി.പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ കിറ്റുകൾ നൽകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് പറഞ്ഞു.വരും ദിവസങ്ങളിൽ വിവിധ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി സംഭരിച്ച സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും.നിരവധി വ്യക്തികളും മറ്റു ജില്ലകളിലെ എംഎസ്എഫ് കമ്മിറ്റികളുമാണ് വയനാട് ജില്ലാ കളക്ഷൻ പോയൻറിൽ വിതരണത്തിനായി കിറ്റുകൾ എത്തിച്ചു നൽകിയത്. വാളാട് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ മുഖ്യ പ്രഭാഷണം നടത്തി. മോയിൻ കാസിം അദ്ധ്യക്ഷത വഹിച്ചു.റിൻഷാദ് മില്ല്മുക്ക്,അഷ്മൽ എൻ,പികെ ജവാദ് ,അർഷാദ് പനമരം,മുബഷിർ എമിലി,അനസ്,വാർഡ് മെമ്പർ സൽമ മോയിൻ, പി സി മരക്കാർ ഹാജി,ലീഗ് പ്രസിഡന്റ് നാസർ, യൂത്ത് ലീഗ് സെക്രട്ടറി ജലീൽ പടയൻ, എന്നിവർ സംസാരിച്ചു. റമീസ് നന്ദിയും പറഞ്ഞു.

13

News People

News People

Leave a Reply

Your email address will not be published. Required fields are marked *