ക്യാമ്പുകൾ സ്കൂളുകളിൽ നിന്ന് മാറ്റാൻ ബദൽ സംവിധാനമാലോചിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കൽപ്പറ്റ .:സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം ബദൽ സംവിധാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് വരും നാളുകളിൽ വലിയ മഴക്ക് സാധ്യത കുറവാണന്നും അതിനാൽ ആശങ്കക്കിടയില്ലന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യോഗശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *