മുഖ്യമന്ത്രി വയനാട്ടിൽ : മേപ്പാടി സന്ദർശിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ ദുരിതമറിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിനും മേപ്പാടി പുത്തുമലയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെയാണ് ജില്ലയിലെത്തിയത്. കോഴിക്കോട് നിന്നും ഹെലികോപ്റ്ററിൽ 10 മണിയോടെയാണ് ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാടിൽ ഇറങ്ങിയത്. തുടർന്ന് ആദ്യം മേപ്പാടി ക്യാമ്പിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി ഇവിടത്തെ സന്ദർശനത്തിനു ശേഷം കലക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ഇ ചന്ദ്രശേഖരനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. ജില്ലയിലുള്ള കടന്നപ്പള്ളി രാമചന്ദ്രൻ ബത്തേരിയിൽ നിന്നും മുഖ്യമന്ത്രിക്കൊപ്പം ചേർന്നു.മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം കലക്ട്രേറ്റിലെത്തി.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *