നൊമ്പരം കണ്ട് മടങ്ങാൻ കഴിയുന്നില്ല: രാഹുൽ പിന്നെയും വയനാട്ടിൽ തങ്ങി

കൽപ്പറ്റ: പ്രളയ ദുരിതത്തിൽ നൊമ്പരപ്പെടുന്ന മനസ്സുകളെ അവഗണിച്ച് മടങ്ങാനാകാതെ രാഹുൽ ഗാന്ധി എം.പി. പിന്നെയും വയനാട്ടിൽ തങ്ങി. ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ദുരിതബാധിതരുടെ ദു:ഖം കണ്ട് മനസ്സലിഞ്ഞ അദ്ദേഹം കൂടുതൽ സമയം വയനാട്ടിൽ ചിലവഴിക്കണമെന്ന് താൽപ്പര്യം അറിയിക്കുകയായിരുന്നു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ വെച്ച് ദുരിത ബാധിതരെ കണ്ടു. പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വിധവയെയും കുടുംബാംഗങ്ങളെയും മുട്ടിൽ പഴശ്ശി കോളനിയിൽ ആഗസ്റ്റ് എട്ടിന് ഉരുൾപൊട്ടലിൽ മരിച്ച ആദിവാസി ദമ്പതികളുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ചു. തുടർന്ന് ചുണ്ടേൽ ആർ.സി. എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം പത്ത് മണിക്ക് ശേഷമാണ് വയനാട് വിട്ടത്.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *