ഉമ്മൻ ചാണ്ടി വയനാട്ടിലെത്തി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

കൽപ്പറ്റ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വയനാട്ടിലെത്തി. ദുരിതമേഖലകൾ സന്ദർശിക്കും. രാവിലെ കൽപ്പറ്റ സർക്കാർ അതിഥി മന്ദിരത്തിൽ രാഹുൽ ഗാന്ധി എം.പി.യുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വുഡ്ലാൻഡ്സ് ഹോട്ടലിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. രാഷ്ട്രീയം മറന്ന് എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തുടർന്ന് അദ്ദേഹം ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോയി.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *