സ്വാതന്ത്ര്യദിനത്തില്‍ സായുധസേന പരേഡ് മാത്രം

കല്‍പ്പറ്റ: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള പരേഡില്‍ നിന്നും എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് എന്നീ വിഭാഗങ്ങളെ ഒഴിവാക്കി. സായുധസേന പരേഡ് നടക്കും. റിഹേഴ്സല്‍ പരേഡ് ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായതിനാലാണ് തീരുമാനം.
ഓഗസ്റ്റ് 15ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *