കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി: എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് എം.പി.

കൽപ്പറ്റ: കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് പറയേണ്ട സമയമാണിതെന്നും മറ്റ് വിഷയങ്ങൾക്കൊന്നും പ്രാധാന്യമില്ലന്നും എം.പി. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വയനാട് കലക്ട്രേറ്റിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകരെ കണ്ടത്. പ്രളയബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് – രാഹുൽ ഗാന്ധി എം പി. പറഞ്ഞു. വീടും സ്വത്തും നഷ്ടപ്പെട്ടവർ ഭാവി തകർന്നതായി കരുതേണ്ടെന്നും വേണ്ട സഹായങ്ങൾ എല്ലാം ചെയ്യുമെന്നും വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച രാഹുൽ വ്യക്തമാക്കി. മുഖ്യമന്ത്രിയോടും, പ്രധാനമന്ത്രിയോടും സംസാരിച്ചു. അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മദവും ചെലുത്തും. സുരക്ഷാവലയം വിട്ട് ക്യാമ്പിൽ കഴിയുന്നവർക്കിടയിലേക്കിറങ്ങിയാണ് രാഹുൽ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു മറുപടി. വിഷയം രാഷ്ട്രീയ വൽക്കരിക്കാൻ ഇല്ല പ്രളയബാധിതർക്ക് ധനസഹായം നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കും. . ഭവനവും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് അത്യാവശ്യം. ‘വേണ്ട സഹായമെല്ലാം എല്ലാവര്ക്കും ലഭ്യമാക്കും ബന്ധുക്കൾ നഷ്ട്ടപെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവരെല്ലാം ഭാവി നഷ്ടപ്പെട്ടെന്ന ചിന്തയിലാണ് കലക്ടറോടും , മുഖ്യമന്ത്രിയോടും , പ്രധാനമന്ത്രിയോടും സംസാരിച്ചു. എത്ര പണം നൽകിയാലും നഷ്ടങ്ങൾക്കു പരിഹാരമാവില്ലെന്നറിയാം. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു പ്രയത്നിക്കുന്നത് സന്തോഷം നൽകുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മദവും ചെലുത്തും. കാണാതായവർക്കായുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഊർജിതമാക്കാൻ ആവശ്യപെട്ടിട്ടുണ്ട് എന്നും രാഹുൽ ഗാന്ധി എം.പി. പറഞു.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *