വയനാട് ജില്ലയില്‍ 10 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയത്

Trulli

കനത്ത മഴയില്‍ ജില്ലയില്‍ 10 ഇടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിടത്ത് മണ്ണ് അമര്‍ന്നുപോയി, കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. മേപ്പാടി പുത്തുമലയിലാണ് തീവ്രതയേറിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്‍മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാത 766 തളിമലയിലാണ് മണ്ണ് അമര്‍ന്നുപോയി കെട്ടിടത്തിനു കേടുപാട് സംഭവിച്ചത്. പുത്തുമല അപകടത്തില്‍ ഇതുവരെ എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

24

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *