തെളിഞ്ഞ ആകാശം, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും, ഇന്ന് പ്രത്യേകമന്ത്രിതല യോഗം

Trulli

കല്‍പ്പറ്റ: തോരാതെ പെയ്ത മഴ മാറി വയനാട്ടില്‍ മാനം തെളിഞ്ഞു. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വന്‍നാശമുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. പത്ത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇനി 9 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. വെളളം കയറിയ പല പ്രദേശങ്ങളില്‍ നിന്നും വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എങ്കിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേക്കെല്ലാം ആവശ്യമായ വസ്തുക്കള്‍ എത്തിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് ക്യാമ്പുകളിലടക്കം എത്തിക്കുന്നുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക മന്ത്രിതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. 11 മണിക്കാണ് യോഗം. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവര്‍ പങ്കെടുക്കും. മേഖലകള്‍ തിരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കൂടുതല്‍ സേന എത്തിയിട്ടുണ്ട്.ശരാശരി 62.07 മി.മീ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ജില്ലയില്‍ ലഭിച്ചത്. വൈത്തിരിയില്‍ 53 മി.മീ, മാനന്തവാടിയില്‍ 101 മി.മീ, ബത്തേരിയില്‍ 32.2 മി.മീ. ഉം മഴ ലഭിച്ചു.
ജില്ലയില്‍ 203 ക്യാമ്പുകളിലായി 35,115 പേര്‍ കഴിയുന്നുണ്ട്. 9642 കുടുംബങ്ങളാണുളളത്. ഇവരില്‍ 10,637 പുരുഷന്മാരും, 11,412 സ്ത്രീകളും, 6099 കുട്ടികളും ഉണ്ട്.

34

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *