വനിതകൾ ഇനി സ്വയം പ്രതിരോധിക്കും: വിജിലന്റ് ഗ്രൂപ്പ് ജില്ലാ തല സംഗമം നാളെ

കൽപ്പറ്റ : വയനാട്ടിൽ 1100 വനിതകളെ ഉൾപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വിജിലന്റ് ഗ്രൂപ്പ് ജില്ലാതല ടീമിന്റെ സംഗമവും, പരിശീലനവും നാളെ പൂതാടിയിൽ നടക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (03.06.2018) രാവിലെ 10.30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ നിർവഹിക്കും. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും 5 മുതൽ 10 വരെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും പ്രാഥമിക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും വാർഡ് തലത്തിൽ രണ്ട് ലീഡർമാരെയും തെരഞ്ഞെടുത്ത് ജില്ലാ തലത്തിൽ കമ്മ്യൂണിറ്റി ബെയ്സ്ഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് സെൽഫ് ഡിഫൻസ് മേഖലയിൽ പ്രത്യേക പരിശീല നൽകി ജില്ലാ തലത്തിൽ ഒരു ശക്തമായ ടീമിനെ രൂപപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രകൃതിദുരന്തങ്ങളോ മനുഷ്യനിർമ്മിത ദുരന്തങ്ങളോ വരുമ്പോൾ കൃത്യമായ ഇടപെടൽ നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതിനും പര്യാപ്തമായ വിധം പരിശീലനം നേടിയ സ്വയം സജ്ജ വനിത ഗ്രൂപ്പായി വിജിലൻറ് ഗ്രൂപ്പുകൾ മാറും. സ്വയം പ്രതിരോധം സൈബർ നിയമങ്ങൾ വിവിധ തരത്തിലുള്ള ലഹരികളുടെ ഉപയോഗം തടയുന്നതിന് വേണ്ട പ്രവർത്തനങ്ങൾ, ദുരന്തമുള്ള ഇടപെടലുകൾ, വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, കരാട്ടെ, യോഗ പരിശീലനങ്ങൾ, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ മേഖലകളിലെ വകുപ്പുകൾ, മേഖലയിൽ പരിചയമുള്ള സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചു തുടർച്ചയായി പരിശീലനം നൽകി പ്രവർത്തിക്കുന്ന ഒരു സ്ഥിരം സംവിധാനമായിട്ടാകും വിജിലന്റ് ഗ്രൂപ്പ് പ്രവർത്തിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്റർ , കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പി. സാജിത, ജില്ലാ പഞ്ചായത്തംഗം അനില തോമസ്, ആശാ പോൾ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

6

News People

News People

Leave a Reply

Your email address will not be published. Required fields are marked *