കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം സ്ഥല പരിശോധന നാളെ

കൽപ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമ സഭാ പെറ്റീഷന്‍സ് കമ്മിറ്റി നാളെ സ്ഥല പരിശോധനയും തെളുവെടുപ്പും നടത്തും. ഉച്ചയക്ക് 12 നാണ് കോറോം കൂട്ടുപാറയില്‍ തെളിവെടുപ്പ്.അടിയന്തരരാവസ്ഥക്കാലത്ത് വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് തിരികെ ലഭിക്കുന്നതിന് പെറ്റീഷന്‍സ് കമ്മിറ്റിയുടെ ഇടപെടല്‍ നിര്‍ണായകമാകും. നാളെ രാവിലെ 10നാണ് സ്ഥലപരിശോധന. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍. രാജു എബ്രഹാം, സി മമ്മുട്ടി, ഒ രാജഗോപാല്‍, സികെ ശശീന്ദ്രന്‍ എം സ്വരാജ് പി ഉബൈദ് തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്.

13

News People

News People

Leave a Reply

Your email address will not be published. Required fields are marked *