കേരള എൻ ജി ഒ അസോസിയേഷൻ വഞ്ചനാദിനം ആചരിച്ചു

കൽപ്പറ്റ: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ആഗസ്റ്റ് 1 വഞ്ചനാദിനമായി ആചരിച്ചു. മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കുക, മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തുക, ഗുണനിലവാരമുള്ള ആശുപത്രികളെ ഉൾപ്പെടുത്തി എം.പാനൽ വികസിപ്പിക്കുക, ഒരു കുടുംബത്തിലുള്ളവരെ ഒറ്റ പോളിസിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി.സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി ഷാജി, സി.ജി.ഷിബു, ഗ്ലോറിൻ സെക്വീര, കെ.യൂസഫ്, ലൈജു ചാക്കോ, വി.ജി ജഗദൻ, കെ.ഇ.ഷീജമോൾ, അഭിജിത്ത് സി.ആർ തുടങ്ങിയവർ സംസാരിച്ചു.

13

News People

News People

Leave a Reply

Your email address will not be published. Required fields are marked *