പനമരം ബദ്റുൽ ഹുദയുടെ തണലിൽ യുവതീ യുവാക്കൾക്ക് മംഗല്യഭാഗ്യം: 28-ന് സമൂഹ വിവാഹം

Trulli

കൽപ്പറ്റ: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി പാവപ്പെട്ടവരുടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവച്ച പനമരം ബദ്റുൽ ഹുദയിൽ 28-ന് സമൂഹ വിവാഹം നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ആറ് യുവതീ യുവാക്കൾ പുതു ജീവിതത്തിലേക്ക് കടക്കും. വ്, കരിങ്കൽ പ്രദേശത്ത് നിന്ന് ഏറ്റവും നിർധന കുടുംബത്തിൽ . ഞ്ഞെടുത്തിട്ടുള്ളത്. വധുവിന് 5 പവൻ സ്വർണ്ണവും, വസ്ത്രവും വിവാഹ വസ്ത്രവും 10000 രൂപയും നികാഹിന് എല്ലാവർക്കും ഭക്ഷണവും ഉദാരമതികളുടെ സഹകരണത്തോടെ പനമരം ബദ്റുൽ ഹുദയിൽ നിന്ന് നൽകും. സമൂഹത്തിൽ അടിത്തട്ടിൽ കഴിയുന്നവരെ ഉയരങ്ങളിലെത്തിക്കാൻ വിദ്യഭ്യാസ സഹായങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ബദ്റുൽ ഹുദ ഇതിനകം നടത്തിയിട്ടുണ്ട് . സ്ഥാപനത്തിന്റെ പൂർവ്വകാല സന്തതികളിൽ ഡോക്ടർമാർ എൻജിനീയർമാർ, മതപണ്ഡിതന്മാർ മറ്റു പ്രൊഫഷണലുകൾ എല്ലാം ഉണ്ട്. വിവിധ മെഡിക്കൽ കോളേജുകളിലും എൻജിനിയറിങ്ങ് മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവരും കാമ്പസിന് അകത്ത് നടന്ന് വരുന്ന ശരീഅത്ത് കോളേജ്, ദ് അവ കോളേജ്, കരിമ്പുമൽ മദ്രസ എന്നിവിടങ്ങളിൽ പഠിക്കുന്നവരുമായി നിരവധി കുട്ടികൾ സ്ഥാപനത്തിന്റെ തണലിൽ വളരു ന്നുണ്ട്. പ്ലസ് വൺ മുതൽ പി.ജി വരെ ഭൗതിക പഠനവും മതപഠനവും ഒരുമിച്ച് നൽകുന്ന സപ്തവർഷ കോഴ്സാ ണ് കോളേജിൽ നിന്ന് നൽകുന്നത്. ചടങ്ങിൽ ബദറുൽ ഹുദ പ്രസിഡണ്ടും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെ യും. പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിക്കും. നികാഹ് കർമ്മത്തിന് പുല്ലാര താജുദ്ദീൻ ആറ്റക്കോയ തങ്ങൾ നേ തത്വം നൽകും സ്വാഗത സംഘം കൺവീനർ ബഷീർ സഅദി ചെറുകുന്ന് അഥിതികളെയും വധു വരന്മാരെയും സ്വാഗതം ചെയ്യും. സ്വർണാഭരണ വിതരണം ഒ. ആർ കേളു എം.എൽ.എ. നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ ഉസ്താദ് ഉപഹാര സമർപ്പണം നടത്തും. പനമരം ബ്ലോക്ക് പൻചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ അ ത്ത്, എ എൻ പ്രഭാകരൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനൻ മെമ്പർ എം. എ ചാക്കോ തുടങ്ങിയ ജനപ്രധിനിധികളും കെ. ഒ അഹ്മദ് കുട്ടി ബാഖവി, കെ കെ മുഹമ്മദലി ഫൈസി അമ്പയാടി മദനി.പി അബ്ദുള്ള ബാഖവി, വി.പി.എം കുട്ടി മളാഹിരി അബൂബക്കർ ഫി ടി.അലവി സഅദി,കെ കെ മമ്മൂട്ടി മദനി, പി കുട്ടി ബാഖവി.വി പി എം ച മിസ്ബാഹി വഴിക്കടവ്, വരിയിൽ മുഹമ്മദ്, പി.കെ ഇബ്രാഹിം സഖാഫി ഇബാഹീം തുടങ്ങിയ ഇസ്ലാമിക നേതാക്കളും, പ്രവർത്തകരും പങ്കെടുക്കും.

35

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *