മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റ് 27 മുതൽ ബത്തേരി മലബാർ ഗോൾഡിൽ

Trulli

കൽപ്പറ്റ: മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റ് 27 മുതൽ ബത്തേരി മലബാർ ഗോൾഡിൽ നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുൽത്താൻ ബത്തേരി മലബാർ ഗോൾഡ് & ഡയമണ്ട്സ് സിൽ 27 മുതൽ ആഗസ്റ്റ് ഒന്ന് വരെയാണ് മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റ് നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ വിദഗ്ദ്ധ കലാകാരൻമാർ തീർത്ത 916 സ്വർണഭരണങ്ങളുടെയും വജാഭരണങ്ങളുടെയും , മരതകം, മാണിക്യം, പേൾ മുതലായ ജന്മ നക്ഷത്ര കല്ലുകളിൽ തീർത്ത,പീഷ്യസ്, ഇറ , എത്നിക്സ് തുടങ്ങിയ ബ്രാൻഡഡ് ആഭരണങ്ങളുടെ വശ്യ മനോഹരമായ കളക്ഷനുകളുടെയും , വെള്ളി ആഭരണങ്ങളുടെയും ലോകോത്തര ബ്രാൻഡഡ് വാച്ചുകളുടെയും ഏറ്റവും വിലക്കുറവിൽ ആരംഭിക്കുന്ന ഡയമൻഡ് ആഭരണങ്ങളുടെയും പ്രദർശനവും ഉണ്ടാകും. . കൂടാതെ വിവാഹ പാർട്ടികളുടെ അഭിരുചിക്കനുസരിച്ചു ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പ്രത്യേക ബ്രൈഡൽ ആഭരണങ്ങളുടെ വൈവിധ്യ സെലക്ഷൻ ആറു ദിവസങ്ങളിലായി നടത്തുന്നു. അതോടൊപ്പം സ്വർണ്ണാഭരണങ്ങൾക്കു 30% മുതൽ 60% വരെ പണിക്കൂലിയിൽ ഇളവും വജ്രാഭരണങ്ങൾക്കു കാരറ്റ് വിലയിൽ 20% വരെയും ഇളവും മൈൻ ഡയമണ്ട്സ് ബ്രൈഡൽ ഫെസ്റ്റിൽ കസ്റ്റമേഴ്സിന് സവിശേഷമായ ഡിസ്കൗണ്ടുകളും മറ്റു ആനുകുല്യങ്ങളും ലഭിക്കുന്നതാണ് .വി .വി.രാജേഷ്, വി.എം. അബു, ഒ. അബ്ദുൾ ബാസിക്, ഒ.എം. ജിനേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

28

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *