പി.എസ്.സി.യെ സർക്കാർ നോക്കുകുത്തിയാക്കിയെന്ന് യുവമോർച്ച

കൽപ്പറ്റ :കത്തിക്കുത്ത് കേസിൽ പ്രതികൾ ആയിട്ടുള്ള എസ് എഫ് ഐ ക്കാർ പോലീസ് റാങ്ക് ലിസ്റ്റിൽ മുന്നിൽ എത്തിയത് സർക്കാരും പി എസ് സി യിലെ ചില ഉദ്യോഗസ്ഥൻമാരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഇത്തരത്തിലുള്ള ക്രിമിനലുകളെ പോലീസിൽ ഏതുവിധേനയും എത്തിക്കാൻ ശ്രെമിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർ സാധാരണക്കാരുടെ മുകളിൽ സംഹാര താണ്ഡവമാടുകയാണ്. യൂണിവേഴ്സിറ്റി കോളജിൽ അഴിഞ്ഞാട്ടം നടത്തിയ എസ് എഫ് ഐ ക്രിമിനലുകൾ ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റ് ഒഴിവാക്കാനുള്ള നടപടികൾ പി എസ് സി കൈക്കൊള്ളണമെന്നും യുവമോർച്ച വയനാട് പി എസ് സി ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ബി മദൻലാൽ പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത്മലവയൽ അധ്യക്ഷത വഹിച്ചു, പി കെ ദീപു, ഷാജിമോൻ ചൂരൽമല, മനോജ്‌കുമാർ, സിനേഷ് വാകേരി, എം ആർ രാജീവ്‌, സുരേഷ്, എന്നിവർ പ്രസംഗിച്ചു.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *