ജയ് കിസാൻ മുദ്രാവാക്യം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം-എം.കെ.ഗോപിനാഥ്

കൽപ്പറ്റ: രാജ്യത്തിന് ഭക്ഷണം നൽകി സംരക്ഷിക്കുന്ന കർഷകരെ രക്ഷിക്കാൻ മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ലെന്നതിനുള്ള തെളിവാണ് ഇപ്പോഴും രാജ്യത്ത് ഓരോ മണിക്കൂറിലും കടക്കെണി മൂലം നാല് കർഷകർ വീതം ആത്മത്യ ചെയ്യുന്നത് .കാലാവസ്ഥ വ്യതിയാനം, വിളവില തകർച്ച, പ്രകൃതിക്ഷോഭം, പ്രളയം തുടങ്ങിയ കർഷകരുടേതല്ലാത്ത കാരണങ്ങളാൽ കാർഷിക രംഗത്ത് ഉണ്ടാകുന്ന നാശം കൊണ്ട് ജീവിക്കാൻ പൊറുതിമുട്ടുന്ന കർഷകരെ ആത്മഹത്യയിൽ നിന്നും രക്ഷിച്ച്സംരക്ഷണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം. ഇതിനു വേണ്ടി പദ്ധതികൾ തയ്യാറാക്കണമെന്നും ഭാരതത്തിന്റെ മുദ്രാവാക്യമായ ജയ് ജവാൻ ജയ് കിസാൻ എന്നത് നടപ്പിലാക്കണമെന്നും കിസാൻ പരിഷത്ത് വയനാട് ജില്ലാ കലക്ടറേറ്റിനു മുമ്പിൽ സംഘടിപ്പിച്ച കർഷധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം.കെ.ഗോപിനാഥൻ ആവശ്യപ്പെട്ടു.വിദർഭ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തവയനാട് ജില്ലയെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും ഈ കാര്യത്തിൽ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം ഉപ്പികയുടെ കാർഷിക കടാശ്വാസം പരാപ്തമല്ലെന്നും കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നും, വയനാടിന്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന രാത്രി കാല യാത്രാ നിരോധനം, വയനാടിന്റെ സ്വപ്നമായ നഞ്ചൻങ്കോട്-നിലമ്പൂർ റെയിൽപാത, ചുരം ബദൽ റോഡ് നിർമാണം, മെഡിക്കൽ കോളേജ് എന്നീ സുപ്രധാന കാര്യങ്ങൾ കൂടി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. കർഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. എ. ആർ.വിജയകുമാർ, കെ.കെ.കൃഷ്ണൻകുട്ടി, ടി.വിശ്വനാഥൻ, പി.കെ.ചന്ദ്രൻ, വി. ഡി.സുഗതൻ, പ്രകാശ് പുൽപ്പള്ളി എന്നിവർ സംസാരിച്ചു.

2

News People

News People

Leave a Reply

Your email address will not be published. Required fields are marked *