സ്പ്ലാഷ് മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ സമാപിച്ചു: 13-ന് ഫൈനൽ

കൽപ്പറ്റ: വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരങ്ങൾ 13-ന് കാക്കവയലിൽ നടക്കും. വയനാട് ടൂറിസം ഓർഗനൈസേഷൻ, ഡി.ടി.പി.സി. വയനാട് ,ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പ്ലാഷ് 2019- ന്റെ ഭാഗമായി നാലിടത്തായി മഡ് ഫുട്ബോൾ മത്സരങ്ങൾ നടത്തിയത്.വളളിയൂർക്കാവ് കണ്ണി വയലിൽ നടന്ന ആദ്യ സോൺ മത്സരത്തിൽ പത്ത് ടീമുകൾ മാറ്റുരച്ചപ്പോൾ പാക്കം ടീം, സോക്കർ ബോയ്സ് കമ്മന എന്നിവർ ജേതാക്കളായി. പനമരം മാത്തൂർ വയലിൽ നടന്ന രണ്ടാം സോൺ മത്സരത്തിൽ വൈ. എഫ്.സി. പൂതാടിയും പ്രദേശ് താളൂരും വിജയിച്ചു. മുട്ടിൽ അമ്പുകുത്തി വയലിൽ നടന്ന മൂന്നാം സോണൽ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി. മീനങ്ങാടിയും സ്മാർട്ട് യുണൈറ്റഡും ഫൈനലിലേക്ക് യോഗ്യത നേടി. കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബ്ബിൽ പോലീസ്, വനം, ഡി.ടി.പി.സി. ,വയനാട് പ്രസ്സ് ക്ലബ്ബ്, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവയുടെ ടീമുകളുമായി മഡ് ഫുട്ബോൾ സൗഹൃദ മത്സരവും നടന്നു. ഇതിൽ നിന്ന് യോഗ്യത നേടിയ രണ്ട് ടീമുകൾ ഉൾപ്പടെ എട്ട് ടീമുകളാണ് 13-ന് കാക്കവയലിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരക്കും. രാവിലെ ഒമ്പത് മണിക്ക് ജില്ലാതല മത്സരങ്ങൾ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എ.ആർ.അജയകുമാർ മുഖ്യാതിഥിയായിരിക്കും.

2

News People

News People

Leave a Reply

Your email address will not be published. Required fields are marked *