നിർമ്മാണ പ്രവൃത്തിക്കിടെ സംരക്ഷണമതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു;ഒരാള്‍ക്ക് പരുക്ക്

മാനന്തവാടി:മാനന്തവാടി പിലാക്കാവില്‍ വീട് നിര്‍മ്മാണത്തിനിടയില്‍ സംരക്ഷണ മതിലും, മണ്ണും ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജെസി എസ്‌റ്റേറ്റ് പാടിയിലെ പുത്തന്‍പുര ഉമ്മര്‍ (54) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ജെസി സ്വദേശി ജയരാമ (62) നും മണ്ണിനടിയില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ജയരാമന്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിലാക്കാവ് മുസ്‌ലിം പള്ളിക്ക് സമീപം കെ.കെ ബഷീര്‍ എന്ന… Continue Reading

പുഷ്പോത്സവം കണ്ടത് കാൽക്കോടി ജനങ്ങൾ: 1.72 കോടി രൂപ വരുമാനം

അമ്പലവയൽ: വയനാടിൻറെ പുഷ്പ മഹോത്സവം കാണാൻ ഒഴുകിയെത്തിയത് കാൽക്കോടി ജനങ്ങൾ.നിറക്കൂട്ടുകളൊരുക്കിയ പൂപ്പൊലി രാജ്യന്തര പുഷ്പോത്സവത്തിന്റെ വരുമാനം 1.72 കോടിയായി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 12 ദിവസങ്ങളിലായാണ് പൂപ്പൊലി നടന്നത്.ഈ ദിവസങ്ങളിൽ 24,2000 പേർ പുഷ്പ നഗരി സന്ദർശിച്ചു. ടിക്കറ്റ് ഇനത്തിൽ മാത്രം 11135680 രൂപ ലഭിച്ചു. സ്റ്റാൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയിൽ നിന്നെല്ലമായി… Continue Reading

ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു ;ഈ വര്‍ഷം പനിബാധിച്ചവരുടെ എണ്ണം 3 ആയി

മാനന്തവാടി:വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. പുതുവര്‍ഷം ആരംഭത്തില്‍ ഇതേ പ്രദേശവാസികളായ 28 കാരിക്കും, കഴിഞ്ഞയാഴ്ച 60കാരനും കുരങ്ങുപനി ബാധ സ്ഥിരീകരിച്ചിരുന്നു. 60കാരന്‍ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. മറ്റ് രണ്ട് പേരും നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.… Continue Reading

വയനാട്ടിൽ സർക്കാർ ചെലവിൽ ജൈവകൃഷി മുന്നേറ്റം: കർഷകർക്ക് പരിശീലനം തുടങ്ങി

മാനന്തവാടി: ജൈവ ഉല്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യം വർദ്ധിച്ചതോടെ വയനാട്ടിൽ ജൈവ മുന്നേറ്റത്തിന് കൃഷി വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കർഷകർക്ക് പരിശീലനം ആരംഭിച്ചു. ജൈവ കൃഷി മുന്നേറ്റത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലുമായി 40 ക്ലസ്റ്ററുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 50 കർഷകരെ വീതം ഉൾപ്പെടുത്തി 2000 കർഷകരാണ് ആദ്യഘട്ടത്തിൽ പങ്കാളികളാവുന്നത്. സംസ്ഥാനത്താകെ… Continue Reading

ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍ 27 വരെ: എംജിഎം വേദിയാകും

മാനന്തവാടി:കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന കബ്ബ് ബുള്‍ ബുള്‍ ഉത്സവം ജനുവരി 24 മുതല്‍ 27 വരെ മാനന്തവാടി എംജിഎം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ 42 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം എല്‍പി വിഭാഗം കുട്ടികളും അധ്യാപകരും പരിപാടിയില്‍… Continue Reading

ചേർത്തു . “കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച്” 19 ന്

കൽപ്പറ്റ : രാജ്യത്ത് ഭരണഘടനാ വിരുദ്ധമായി പാസാക്കിയ പൗരത്വ നിയമഭേദഗതിക്കും ,എൻ.ആർ.സി ,എൻ.പി.ആർ എന്നിവയ്ക്കുമെതിരെ രാജ്യത്താകമാനമുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി “കേരളം രാജ്ഭവനിലേക്ക്-സിറ്റിസൺസ് മാർച്ച് ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഫെബ്രുവരി ഒന്നാം തീയ്യതി തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തപ്പെടുന്ന മാർച്ച് ജനുവരി19 ന് വയനാട് ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനുവരി19 വൈകുന്നേരം… Continue Reading

വായ്പാ കൗണ്ടർ ഉദ്‌ഘാടനവും കർഷക അവാർഡ് ദാനവും 16-ന്

കൽപ്പറ്റ:തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയതായി സജ്ജീകരിച്ച വായ്പാ വിഭാഗത്തിന്റെ ഉദ്‌ഘാടനവും കാർഷിക അവാർഡ് ദാനവും കൽപ്പറ്റയിൽ നടക്കും. ജനുവരി 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ അധ്യക്ഷനാവും.… Continue Reading

കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കുക: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

പടിഞ്ഞാറത്തറ: തിരുമംഗലം കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ആവശ്യവുമായി പടിഞ്ഞാറത്തറ സിപിഎം ബ്രാഞ്ച് പ്രതിഷേധ മാർച്ച് നടത്തി.15 വർഷമായി തിരുമംഗലം കോളനിയിലെ നിവാസികൾക്ക് കുടിവെള്ളമില്ല.  ഇരുപത്തിരണ്ടോളം ആദിവാസി വീടുകൾ ഉള്ള ഇവിടെ  120 പേർ താമസിക്കുന്നുണ്ട്.2016-17 -ൽ കുടിവെള്ളത്തിനായുള്ള ഫണ്ടിൽ 4 ലക്ഷം രൂപ  ചെലവഴിച്ചെങ്കിലും ഇതുവരെയും കോളനി  നിവാസികൾക്ക് കുടിവെള്ളമില്ല. ഇനി അവശേഷിക്കുന്നത് … Continue Reading

പൈതൃക മ്യൂസിയം ഒരുക്കി അസംപ്ഷൻ സ്കൂൾ

ബത്തേരി:സ്വന്തമായി മ്യൂസിയമുള്ള ജില്ലയിലെ ആദ്യ സ്കൂളായി മാറാൻ ഒരുങ്ങുകയാണ് ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ. വയനാടിന്റെ പാരമ്പര്യവും പഴയതലമുറയുടെ ജീവിതവും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയും വിധത്തിലാണ് ‘പൈതൃക മ്യൂസിയം ഒരുങ്ങുന്നത്. ഒരു കാലഘട്ടത്തിൽ മലയാളികളുടെ നിത്യജീവിതത്തിൽ ഉണ്ടായ ഉപകരണങ്ങൾ വരും തലമുറയും കാണട്ടെ എന്ന ലക്ഷ്യമാണ് മ്യൂസിയം ഒരുക്കുന്നതിന് പിന്നിലെന്ന് പ്രഥമാധ്യാപകൻ എൻ.യു. ടോമി പറഞ്ഞു.പതിറ്റാണ്ടുകൾ പഴക്കമുള്ള… Continue Reading