പൊങ്കൽ പ്രമാണിച്ച് വയനാട് ഉൾപ്പെടെ 6 ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ ജനുവരി 15-ന് 6 ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. 856

കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിന് ആധുനിക വാട്ടര്‍ ടെണ്ടര്‍

കല്‍പ്പറ്റ അഗ്നിരക്ഷാനിലയത്തിന് പുതുതായി അനുവദിച്ച അത്യാധുനിക വാട്ടര്‍ ടെന്‍ഡര്‍ന്റെ ഫളാഗ് ഓഫ് സി കെ ശശിന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വാഹനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വലിയ അഗ്നിബാധകളെ പ്രതിരോധിക്കുന്നതില്‍ സേനക്ക് ഏറെ സഹായകരമാകും. 7

കൽപ്പറ്റ മഹോത്സവം ; അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദർശനം 15 മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കൽപ്പറ്റ മഹോത്സവത്തിനു 15 ന് ബുധനാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 9 വരെയാണ് പ്രദർശനം. കൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ ആണ് പ്രദർശ നം. പ്രദർശനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന സംഗീത കലാപരിപാടികളും ഉണ്ടാകും. സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയ മായ സംഭാവനകൾ… Continue Reading

പൊലീസ് പരാതി പരിഹാര അദാലത്ത് വയനാട്ടില്‍

സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ 18.01.2020 ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ നേരില്‍ സ്വീകരിക്കും. ഈ പരാതി പരിഹാര അദാലത്തില്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പുറമെ ജില്ലാ പോലീസ് മേധാവിയും, ഡിവൈഎസ്പിമാരും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും പങ്കെടുക്കും.… Continue Reading

മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി

മാനന്തവാടി : മണിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജയിംസ് ഇടപ്പുതുശ്ശേരി കൊടിയേറ്റുന്നു. സൺഡേ സ്കൂൾ വാർഷികം ഡിസ്ട്രിക് സെക്രട്ടറി ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് പ്രഭാഷണം നടത്തി. വികാരി ഫാ. ജയിംസ് ഇടപ്പുതുശ്ശേരി അധ്യക്ഷത വഹിച്ചു. എ.എം.… Continue Reading

മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ തിരുനാൾ കൊടിയിറങ്ങി

മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ മൂന്ന് ദിവസത്തെ തിരുനാൾ കൊടിയിറങ്ങി. കഠിനാധ്വാനത്തിന്റെ കനൽവഴികളിൽ താങ്ങായും തണലായും തുണയേകിയ പരിശുദ്ധ മറിയത്തിന്റെയും, സ്വന്തം ജീവൻ വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തിനുവേണ്ടി ക്രിസ്തുവിനു സമർപ്പിച്ച വി.കൊച്ചുത്രേസ്യയുടേയും വി.സെബസ്ത്യാനോസിന്റെയും മാദ്ധ്യസ്ഥം യാചിക്കുന്നതിനും വിശുദ്ധ കുർബാനയിലും ആത്മീയ ശുശ്രൂഷകളിലും പങ്കു ചേരാൻ അനേകരാണ് ദേവാലയത്തിലെത്തിയത്. വെള്ളിയാഴ്ച്ച ഇടവക വികാരി ഫാ.ജോസ് ചക്കിട്ടകുടിയുടെ കാർമ്മികത്വത്തിൽ കൊടിയേറിയ… Continue Reading

കരിയർ വർക്ക്ഷോപ്പും മെഗാ പ്ലേസ്‌മെന്റ് ഡ്രൈവും

കൽപ്പറ്റ റ :തൊഴിൽ രഹിതരായ വിദ്യാർത്ഥികളുടെ കരിയർ അഭിരുചികളെ പരിപോഷിക്കാനും മികച്ച തൊഴിൽ മേഖലകളെ കണ്ടെത്താൻ സഹായിക്കുന്നതിനും വേണ്ടി ജനുവരി 14 മുതൽ 16 വരെ പ്രയുക്തി 2020 എന്ന പേരിൽ നടവയൽ സി.എം കോളേജ് ഓഫ് ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ പ്ലേസ്മെന്റ് ഡ്രൈവും കരിയർ വർക്ക്ഷോപ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിദ്യാർത്ഥികളുടെ… Continue Reading

പൂപ്പൊലി: തിരക്കിൽപ്പെട്ട് ഓടയിൽ വീണ് യുവതിക്ക് പരിക്ക്

അമ്പലവയലിൽ നടന്ന പൂപ്പൊലിയിൽ അവസാന ദിവസങ്ങളിൽ അനുഭവപ്പെട്ട തിക്കിലും തിരക്കിലും ഓടയിൽ വീണ് യുവതിക്ക് പരിക്ക്. പ്രധാന കവാടത്തിന് സമീപം റോഡരികിലെ അഞ്ചടി താഴ്ചയുള്ള ഓടയിൽ വീണാണ് മുട്ടിൽ കൊളവയൽ സ്വദേശിനി ഹേമ (48) ക്ക് കാലിനും കൈക്കും മുഖത്ത് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൊളവയൽ സ്വദേശിനികളായ മറ്റ് നാല് പേർക്കൊപ്പം പോയ ഇവർ… Continue Reading

പൂപ്പൊലി കണ്ടു മടങ്ങി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ബത്തേരി:ചീരാൽ വല്ലത്തൂർ ആലിക്കൽ പ്രദീപ് (30) ആണ് മരിച്ചത്. രാത്രി 11 മണിയോടെ ചുള്ളിയോട് മംഗലം കാപ്പി – സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്നിബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക്പോസ്റ്റിൽ ഇടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിൻഎൽദോയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 150