മണ്ണിലിറങ്ങിയ കുട്ടിക്കൂട്ടം വിളവെടുത്തത് നൂറുമേനി

മാനന്തവാടി: ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മാനന്തവാടി പോരൂർ സർവോദയം യു.പി സ്കൂൾ. ഇടവേള സമയങ്ങളിൽ മണ്ണിലിറങ്ങിയ കുട്ടി കൂട്ടത്തിന് ഇത് അഭിമാന നിമിഷം. വിദ്യാർത്ഥികളുടെ അധ്വാനത്തിന് പകരം ലഭിച്ചത് കിലോക്കണക്കിന് ജൈവ പച്ചക്കറികൾ. സമൃദ്ധമായി വളർന്ന തോട്ടം ആയതിനാൽ “സമൃദ്ധി” എന്ന പേരുനൽകി പച്ചക്കറി വിളവെടുപ്പ് നടത്തി. കപ്പ,മത്തൻ, ചേന, കുമ്പളം, ക്യാബേജ്,… Continue Reading

സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ സമാപിച്ചു

മാനന്തവാടി :സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരിശുദ്ധദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ സമാപിച്ചു. വികാരി ഫാ. പി.സി. പൗലോസ് കൊടിയേറ്റി. കാക്കഞ്ചേരി കുരിശിങ്കലിൽ മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടന്നു. ഫാ. എൽദൊ വെട്ടമറ്റ, ഫാ. പി.സി. പൗലോസ്, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. സിനു ചാക്കോ, ഫാ.ഡോ. ജേക്കബ് മിഖായേൽ, ഫാ.… Continue Reading

കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണംഃ ജനതാദൾ എസ്

കൽപ്പറ്റ : കേന്ദ്ര സർക്കാർ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രകൃതി ദുരന്തങ്ങളുണ്ടായ ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 5,908 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന് അർഹതപ്പെട്ട പ്രളയ ദുരിതാശ്വാസ തുക അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി തയ്യാറായില്ല. നേരത്തെ ഇടക്കാല സഹായമായി 3,200… Continue Reading

കാരുണ്യ കലാസന്ധ്യ 26-ന് ബത്തേരിയിൽ

കൽപ്പറ്റ : നിർധന രോഗികൾക്ക്  കൈത്താങ്ങ് ആവാൻ സംഘടിപ്പിക്കുന്ന കലാസന്ധ്യ ജനുവരി 26 ഞായറാഴ്ച ബത്തേരിയിൽ. സൗത്ത് ഇന്ത്യൻ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പാവങ്ങളുടെ മാലാഖ എന്നറിയപ്പെടുന്ന നർഗീസ് ബീഗം നയിക്കുന്ന അഡോറേയുടെയും ,സൗജന്യ ചികിത്സാ രംഗത്ത് നൂതന കാൽവെപ്പ് ആയ പനമരം സനാഥ സൗജന്യ ഡയാലിസിസ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് ഫണ്ട് … Continue Reading

മിനി ലോറി തട്ടി യുവാവ് മരിച്ചു

പയ്യമ്പള്ളി നിട്ടമ്മാനിയിൽ പരേതനായ മുണ്ടന്‍ – കീര ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്‍. 131

വയനാട് മുത്തങ്ങയില്‍ എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയിൽ

ബത്തേരി : നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ.കൊടുവള്ളി പാറോപ്പത്തിയിൽ റമീസ്(22), ചീരാൽ താഴത്തിൽ മുഹമ്മദ് ഷാനിഫ്(25)എന്നിവരാണ് 6 ഗ്രാം ലഹരിമരുന്നുമായി പിടിയിലായത്. കാറിൽ വരുന്നതിനിടെ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. മോളി, എക്സ്റ്റസി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന എംഡിഎംഎ മണിക്കൂറുകളോളം ലഹരി നൽകുന്ന വസ്തുവാണ്.ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് യുവാക്കൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്.… Continue Reading