ആദിവാസി മേഖലയ്ക്ക് തണലായി പ്രതീക്ഷ 2020 സംഘടിപ്പിച്ചു

റിപ്പോർട്ട്: അവനീത് ഉണ്ണി മീനങ്ങാടി:വയനാട്ടില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള യുവതീയുവാക്കള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ തൊഴില്‍മേള.പ്രതീക്ഷ 2020 എന്ന പേരില്‍ സംഘടിപ്പിച്ച മേളയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.ഇരുപതിലധികം കമ്പനികളിലെ അഞ്ഞൂറോളം തൊഴിലവസരങ്ങളാണ് മേളയിലുണ്ടായിരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയില്‍ വയനാട്ടിലെ ആദിവാസി മേഖലയില്‍ ആറായിരത്തി അഞ്ഞൂറിലധികം തൊഴില്‍രഹിതരായ യുവതീയുവാക്കളെ കണ്ടെത്തിയിരുന്നു.ഇവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴില്‍… Continue Reading

മുത്തങ്ങയിൽ 30 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്ന 30 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.പുകയില ഉല്‍പ്പന്നങ്ങള്‍ പാര്‍സല്‍ കെട്ടുകളായും,ബാഗുകളിലുമാണ് സൂക്ഷിച്ചിരുന്നത്.ഇവ കടത്തിയ രാജസ്ഥാന്‍ സ്വദേശിയായ ലാല്‍ സിംങ്ങ് (44) നെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ സുനില്‍,മുഹമ്മദ് അബ്ദുല്‍ സലീം,പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി,ഷാജി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്,ജോഷി… Continue Reading

പനമരത്ത് വാഹനാപകടം: യുവതിക്ക് പരിക്ക്

പനമരം: മാത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ഇറക്കം ഇറങ്ങുമ്പോള്‍ പിറകേ വന്ന കാര്‍ അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പത്തടി താഴ്ച്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.ഇരിട്ടി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 124

മുൻ എഡിഎമ്മിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

മാനന്തവാടി:വയനാട് മുന്‍ എ.ഡി.എം കെ.എം രാജുവിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി.മാനന്തവാടി പന്നിച്ചാലിലെ (പഴശ്ശിനഗര്‍) വീട്ടിലാണ് രാവിലെ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.കോഴിക്കോട് നിന്നുള്ള വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലാണ് പരിശോധന. 50

സഹകരണ ബാങ്ക് അഴിമതി: കോടികൾ തിരിച്ചടക്കാന്‍ ഉത്തരവ്

പുല്‍പ്പള്ളി:കെപിസിസി സെക്രട്ടറി ഉള്‍പ്പെടുന്ന മുന്‍ ബാങ്ക് ഭരണസമിതി 7 കോടി 28 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉത്തരവ്.പുല്‍പ്പള്ളി സഹകരണബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. 2016-17 കാലയളവില്‍ ബാങ്കില്‍ നടന്ന ക്രമക്കേടിനെതുടര്‍ന്ന് ബാങ്കിന് ഏഴരക്കോടിയോളം രൂപ നഷ്ടമായതായിസഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തി. ഇതുപ്രകാരം ബാങ്ക് മുന്‍ പ്രസിഡന്റും കെ പി സി സി സെക്രട്ടറിയുമായ… Continue Reading

സാക്ഷരതാ മിഷന്‍ മികവുത്സവം: വയനാട് ജില്ലയില്‍ 1204 പേര്‍ പരീക്ഷ എഴുതി

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ നടത്തുന്ന സാക്ഷരതാ പരീക്ഷയായ മികവുത്സവത്തില്‍ ജില്ലയിലെ 62 ഊരുകളിലായി 1204 പേര്‍ പരീക്ഷ എഴുതി. ഇവരില്‍ 318 പേര്‍ പുരുഷന്‍മാരും 886 പേര്‍ സ്ത്രീകളുമാണ്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരും പരീക്ഷക്ക് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, വൈസ്… Continue Reading

പൗരത്വനിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ

കൽപ്പറ്റ: കേന്ദ്രത്തിന്റെ കരാളനിയമത്തിനെതിരെ ജില്ലയിൽ യുവാക്കളുടെ പടയണി. പൗരത്വനിയമ ഭേദഗതിക്കെതിരെ ‘ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്‌ദരാവില്ല ’ എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ യൂത്ത്‌ മാർച്ചിൽ ആയിരങ്ങൾ. രാജ്യത്തിന്റെ മതേരത്വവും അഖണ്ഡതയും തകർക്കുന്നത്‌ യുവത്വം നോക്കിനിൽക്കില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നു മാർച്ച്‌. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ച്‌ തലപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം… Continue Reading

മിന്നൽ ബസ് ജീവനക്കാർ ചെയ്തത് തെറ്റ്: ഇനി ആർക്കും ഈ ഗതി വരരുത്

കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മിന്നല്‍ ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തനിക്കുണ്ടായ കയ്‌പേറിയ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് വെള്ളമുണ്ട ഹൈസ്‌കൂളിലെ അധ്യാപികയായ റോഷ്‌നി. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായ മകനെ കയറ്റിവിടാനായി 10.30ന് കല്‍പ്പറ്റയിലെത്തുന്ന ബസ്സിനായി 9.30ന് കല്‍പ്പറ്റയിലെത്തിയ റോഷ്‌നി ടീച്ചർക്ക് ബസ് ജീവനക്കാരുടെ അവഗണനമൂലം രാത്രിയില്‍ അടിവാരം വരെ കാർ ഡ്രൈവ് ചെയ്ത് ബസ്സിനെ… Continue Reading

പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ ഗൃഹോപകരണങ്ങൾ നൽകി

പുത്തുമല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. മേപ്പാടി അക്ഷരം പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ എ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്നും സൗജന്യ… Continue Reading

പാലേരി കുഞ്ഞിരാമൻ അനുസ്മരണം നടത്തി

വഞ്ഞോട്: വഞ്ഞോട് എ.യു.പി സ്കൂളിന്റെ സ്ഥാപകമാനേജറും തൊണ്ടർനാട്ടിലെ വികസന, വിദ്യാഭ്യാസ, സാമൂഹിക നേതാവായിരുന്ന പാലേരി കുഞ്ഞിരാമൻനായരുടെ 26ാം ചരമവാർഷിക അനുസ്മരണ പരിപാടികൾ സമാപിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കുഞ്ഞിരാമൻ നായർ അനുസ്മരണ ചിത്രരചന മത്സരത്തിൽയുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വഞ്ഞോട് സ്കൂളിലെ അരുൺ ദേവിന് തൊണ്ടർനാട് പഞ്ചായത്ത് വൈ: പ്രസിഡന്റ് സലോമി ഫ്രാൻസിസ്… Continue Reading