ദേശീയ പണിമുടക്ക്: എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ വിളംബര ജാഥ നടത്തി

ജനുവരി 8 ലെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ തോണിച്ചാലിൽ നിന്ന് നാലാംമൈലിലേക്ക് വിളംമ്പര ജാഥ നടത്തി ജാഥയുടെ ഉദ്ഘാടനം ജസ്റ്റിൻ ബേബി നിർവ്വഹിച്ചു, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു, കമ്മനമോഹനൻ, കെ.മുരളീധരൻ, ഷിൽസൻ മാത്യു, സിദിഖ് തോക്കൻ, സന്തോഷ് ദ്വാരക തുടങ്ങിയവർ സംസാരിച്ചു, ഷിജോ കല്ലോടി, ബിജു ഉഴുന്നുങ്കൽ… Continue Reading

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

തേറ്റമലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കല്‍വേര്‍ട്ടിന്റെ കൈവരി തകര്‍ത്ത് ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ആരവം 2020 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ അനൗണ്‍സ്‌മെന്റ് ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പതിനൊന്നരയോടെ വെള്ളിലാടി ഭാഗത്തുനിന്നും വലിയ ഇറക്കമിറങ്ങി തേറ്റമലയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.നിയന്ത്രണം വിട്ട ജീപ്പ് കൈവരിയില്‍ ഇടുകയും താഴേക്ക് പതിക്കുകയായിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനം ആയതിനാല്‍… Continue Reading

വേറിട്ട അനുഭവമായി ഒരു വട്ടം കൂടി

കോളേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണം ഒരു വട്ടം കൂടി എന്ന വാട്‌സ്ആപ്പ് കുട്ടായ്മയുടെ സംഗമം വേറിട്ട അനുഭവമായി. 1987- 88 കാലഘട്ടങ്ങളിലെ എസ്സ് എസ്സ് എല്‍ സി, ബാച്ചിന്റെയും അധ്യാപകരുടെയും സംഗമമാണ് കോളേരി സ്‌കൂളില്‍ ഇന്ന് നടന്നത്. വാട്‌സാപ്പ് കുട്ടായ്മയിലൂടെയാണ് അധ്യാപകരെയും അക്കാലത്തെ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചത്. സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന് പദ്ധതികള്‍ അവിഷ്‌ക്കരിച്ചിട്ടുണ്ട്.… Continue Reading

മിസ്റ്റര്‍ വയനാട്-ചാമ്പ്യന്‍ഷിപ്പ് വെള്ളമുണ്ട 8/4 ല്‍

വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ള ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ,36-ാ മത് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് വെള്ളമുണ്ട 8/4 യൂണിവേഴ്സല്‍ ഇന്റര്‍നാഷണല്‍ ജിംനേഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ 8/4 സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 18 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് നടക്കും. ജില്ലയിലെ വിവിധ ക്ലബുകളില്‍ നിന്നായി 400 ല്‍പരം മത്സരാര്‍ത്ഥികള്‍… Continue Reading

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയനെ ആദരിച്ചു

മാനന്തവാടി: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ വിശിഷ്ട സേവാ പുരസ്കാരം കരസ്ഥമാക്കിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയനെ എടവക പഞ്ചായത്ത് ജലനിധി ഫെഡറേഷൻ ഉപഹാരം നൽകി ആദരിച്ചു ചടങ്ങിൽ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്തംഗം സുബൈദ പുളിയോടിൽ, ജോസ് മോളത്ത്, ഇ കെ. ജോസഫ് മാസ്റ്റർ, സി. എച്ച്. ഇബ്രായി,… Continue Reading

ജൈവകൃഷി രീതി പഠന ക്ലാസ് സംഘടിപ്പിച്ചു

തലപ്പുഴ: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “ജൈവകൃഷി രീതികൾ ” എന്ന വിഷയത്തെ ആസ്പദമാക്കി ജനവരി 5ന് അമ്പലക്കൊല്ലിയിൽ ക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രവർത്തകൻ എ. അയൂബ് സ്വാഗതം ആശംസിച്ചു. വരും തലമുറകൾക്കുവേണ്ടി കൂടിയും ജൈവ കൃഷി രീതികളിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ടെന്ന് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് ഷബിത കെ. ക്ലാസ് ഉദ്ഘാടനം… Continue Reading

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി പുനരാരംഭിച്ചില്ല; യാത്രക്കാര്‍ ദുരിതത്തില്‍

കല്‍പ്പറ്റ: കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ത്തി വെച്ച കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി പുനരാരംഭിക്കാതെ അനിശ്ചിതമായി നീളുന്നതിനാല്‍ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. മേല്‍കാരണങ്ങള്‍ കൊണ്ട് ഈ പ്രവൃത്തിക്ക് ഫണ്ട് നല്‍കുന്ന കിഫ്ബി ഇറക്കിയ ഉത്തരവ് ഡിസമ്പര്‍ 11ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെയാണ് പണി നിര്‍ത്തി വെച്ചത്. പണികളിലെ അപാകതകള്‍ പരിഹരിച്ച് പണി എത്രയും പെട്ടെന്ന്… Continue Reading

മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു പി സ്ക്കൂളിന്റെ ” കരസ്പർശം – സ്നേഹസ്പർശം ശ്രദ്ധേയം

മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു പി സ്ക്കൂളിലെ റെഡ്ക്രോസ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സു: ബത്തേരി തൊടുവെട്ടി ‘ തപോവനം’ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും വിവിധ പരിപാടികൾ അവതരിപ്പിച്ചും പുതുവർഷം ആഘോഷിച്ചു. സന്ദർശനം വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി. സമൂഹത്തിൽ ഒറ്റപ്പെട്ടുകിടന്നിരുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ കരളലിയിക്കുന്ന കഥകൾ കേട്ടപ്പോൾ സ്നേഹത്തിന്റെ കരുത്തിനെ പറ്റി കുട്ടികൾ… Continue Reading

സ്കൂൾ കോംമ്പൗണ്ടിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് സ്കൂൾ പി.ടി.എ

മാനന്തവാടി: എൻ.എസ്.എസ്.വിദ്യാർത്ഥികളെ സ്കൂൾ കോംമ്പൗണ്ടിൽ കയറി മർദ്ദിച്ച സംഭവം പോലീസിന്റെയും ചൈൽഡ് ലൈൻ അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി.കേസ് ദുർബലപ്പെടുത്തുന്ന തരത്തിൽ പോലീസ് ഒത്തുകളിച്ചതായും പി.ടി.എ.കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ സ്കൂളിൽ കയറി എൻ.എസ്.എസ്.കോഡിനേറ്ററെയും 9 കുട്ടികളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് വെള്ളമുണ്ട… Continue Reading